scorecardresearch

കസേരയിൽ ഇരുന്ന് ചെയ്യാം; അരവണ്ണം കുറക്കാനുള്ള ഈ വ്യായാമങ്ങൾ

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ, ഈ രീതിയിലുള്ള മൈക്രോ വർക്കൗട്ടുകൾ തിരഞ്ഞെടുക്കാം

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ, ഈ രീതിയിലുള്ള മൈക്രോ വർക്കൗട്ടുകൾ തിരഞ്ഞെടുക്കാം

author-image
Lifestyle Desk
New Update
Stretching image

3 മിനിറ്റുകൊണ്ട് പൂർത്തിയാക്കാവുന്ന ഈ രീതികൾ ശരീര സൗന്ദര്യത്തോടൊപ്പം നടുവേദനക്കും പരിഹാരമാകും

ദിവസം മുഴുവൻ ഇരുന്ന് ജോലിചെയ്യുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ ഫിസിക്കൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യവും ശരീരസൗന്ദര്യവും പരിപാലിക്കുന്നതിന് ചില സ്ട്രെച്ചിംഗ്  മെത്തേഡുകൾ ഫലപ്രദമാണെന്നാണ് യോഗ വിദഗ്ധയായ അഞ്ജലി വാര്യർ പറയുന്നത്. നിത്യവും ചെയ്യാവുന്ന ചില 'ചെയർ സീറ്റഡ് ട്വിസ്റ്റ്' വ്യായാമങ്ങൾ പരിചയപ്പെടുത്തുകയാണ് അഞ്ജലി വാര്യർ. 3 മിനിറ്റുകൊണ്ട് പൂർത്തിയാക്കാവുന്ന ഈ രീതികൾ ശരീര സൗന്ദര്യത്തോടൊപ്പം നടുവേദനയ്ക്കും പരിഹാരമാകും. 

Advertisment

"എല്ലാ ദിവസവും 3 മിനിറ്റ് ഈ വ്യായാമം ചെയ്താൽ അരക്കെട്ട് ടോൺഡ് ആകും, ദഹനം മെച്ചപ്പെടും, നടുവേദന കുറയും, ലവ് ഹാൻഡിൽസ് അപ്രത്യക്ഷമാകും," അഞ്ജലി പറയുന്നു. 

ഹബിൽഡ് സിഇഒ ആയ സൗരഭ് ബോത്രയെപ്പോലുള്ള വിദഗ്ധർ പറയുന്നത്, നിങ്ങളുടെ ഉദാസീനമായ ജീവിതശൈലിയിൽ ഇടയ്ക്കിടെ ചലിക്കുന്നതും വ്യായാമം ചെയ്യുന്നതും   ആരോഗ്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ്. "എന്നാൽ വ്യായാമങ്ങൾ എല്ലാം ഒരു സൈസിൽ അല്ല. ഓരോരുത്തർക്കും വ്യത്യസ്തതരം ശരീരമാണ് അതുകൊണ്ടുതന്നെ ഫിറ്റ്നസ് നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അതിനനുസരിച്ച് വ്യത്യസ്തമാകുന്നു," സൗരഭ് പറഞ്ഞു.

ദിവസം മുഴുവൻ ഒരിടത്തിരുന്ന് ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഇടക്കിടെയുള്ള ചലനങ്ങൾ അത്യുത്തമമാണ്, ഇത് നടുവേദന കുറക്കുന്നു. "എന്നാൽ നട്ടെല്ലിന്റെ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വേദനാജനകമായ നടുവേദനയുടെ മൂലകാരണം എല്ലാ ആകൃതിയിലും വലുപ്പത്തിലുമുള്ള ആളുകളിലും ഉണ്ടാകുമെന്ന കാര്യം മറക്കരുത്," സൗരഭ് അഭിപ്രായപ്പെട്ടു.

Advertisment

ചെയർ സീറ്റഡ്-ട്വിസ്റ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വശങ്ങളിലേക്കുള്ള ആവർത്തന ചലനം അരക്കെട്ടിന്റെ ടോണിംഗിൽ അൽപ്പം സഹായിച്ചേക്കാം. "എന്നിരുന്നാലും, തീവ്രത, ദൈർഘ്യം, വ്യക്തിഗത ഫിറ്റ്നസ് എന്നിവയെ അടിസ്ഥാനമാക്കി ഫലപ്രാപ്തിയിൽ വ്യത്യാസപ്പെടാം. ലവ് ഹാൻഡിലുകൾ അപ്രത്യക്ഷമാകാൻ ഇത് അത്ര നല്ല ആശയമല്ല. ഒരു പ്രത്യേക ശരീരഭാഗത്തെ തടിയോ കൊഴുപ്പോ കുറയ്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് മിക്കവാറും അസാധ്യമായ കാര്യമാണ്. പതിവായി വ്യായാമം ചെയ്യുന്നതും, കാർബോഹൈഡ്രേറ്റ് കുറക്കുന്നതും, ഭക്ഷണത്തിൽ ഫൈബറുകളും പ്രോട്ടീനുകളും വർദ്ധിപ്പിക്കുന്നതും അരക്കെട്ടിന്റെ (ലവ് ഹാൻഡിലുകൾ ഉൾപ്പെടെ) ആകാരം നിലനിർത്തുന്നതിലെ പ്രധാന കാര്യങ്ങളാണ്," സൗരഭ് ബോത്ര പറഞ്ഞു.

ദഹനത്തിലേക്ക് എത്തുമ്പോൾ, ഇത് ഒരു സങ്കീർണ്ണമായ പ്രക്രിയയായതിനാൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്. "ഇവിടെ, സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമവും ശ്രദ്ധാപൂർവമായ ഭക്ഷണരീതിയുമാണ് ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. ചലനം, ഗട്ട് മോട്ടിലിറ്റി നൽകുന്നു. എന്നാൽ ഈ പ്രത്യേക ആവശ്യത്തിനായി ഈ വ്യായാമത്തെ ആശ്രയിക്കുന്നത് അത്ര ഫലപ്രദമാകില്ല," സൗരഭ് അഭിപ്രായപ്പെട്ടു.

'മൈക്രോ വർക്ക്ഔട്ടുകൾ' എന്ന ആശയത്തോട് യോജിക്കാൻ കഴിയുന്ന ഒരു മികച്ച വ്യായാമമാണിത്. "ഇവ എപ്പോഴും എവിടെയും ചെയ്യാൻ കഴിയുന്ന 5-10 മിനിറ്റ് മാത്രം സമയമെടുക്കുന്ന വ്യായാമങ്ങളുടെ ഒന്നിലധികം ഹ്രസ്വ പാക്കറ്റുകളാണ്." 

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ, ഈ രീതിയിലുള്ള മൈക്രോ വർക്കൗട്ടുകൾ തിരഞ്ഞെടുക്കാം, ഇത് നിങ്ങൾക്ക്  ആരോഗ്യകരവും സജീവവുമായ ജീവിതശൈലി നിർമ്മിക്കാൻ സഹായിക്കും സൗരഭ് ബോത്ര കൂട്ടിച്ചേർത്തു. 

Check out More Lifestyle Articles Here 

Health Tips Fitness

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: