/indian-express-malayalam/media/media_files/4MnSx72PKsn1lwQi4pnZ.jpg)
Photo: pixabay
കർശനമായ വ്യായാമ ദിനചര്യ മുതൽ ഡയറ്റ് വരെയുള്ള വിവിധ മാർഗങ്ങൾ ശരീരഭാരം കുറയ്ക്കാനായി ആളുകൾ സ്വീകരിക്കാറുണ്ട്. പട്ടിണി കിടക്കുന്നതും അമിത വ്യായാമവുമൊക്കെ ശരീരത്തിന്റെ ഉപാപചയ പ്രവത്തനത്തെ ഗുരുതരമായി ബാധിക്കുകയാണ് ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യുന്നു എന്നതിനൊപ്പം തന്നെ കൃത്യമായ ദിനചര്യയും പ്രധാനമാണ്.
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഫിറ്റ്നസ് വിദഗ്ധ ഗരിമ ഗോയൽ. നിങ്ങളുടെ ഫിറ്റ്നസ് ട്രാൻസ്ഫോർമേഷൻ ഗോളിലേക്ക് എത്തിച്ചേരാനുള്ള 5 നുറുങ്ങുവഴികളാണ് ഗരിമ പരിചയപ്പെടുത്തുന്നത്.
റിയലിസ്റ്റിക് ആവണം ലക്ഷ്യങ്ങൾ
റിയലിസ്റ്റിക് ആയി വേണം ഗോളുകൾ സെറ്റ് ചെയ്യാൻ. നിങ്ങളുടെ ലക്ഷ്യം 20 പൗണ്ട് കുറയ്ക്കണമെന്നാണെങ്കിൽ, ആഴ്ചയിൽ 2-3 പൗണ്ട് നഷ്ടപ്പെടുന്ന രീതിയിൽ വേണം മൈൽസ്റ്റോണുകൾ സജ്ജമാക്കാൻ. "റിയലിസ്റ്റിക്കായ ലക്ഷ്യങ്ങൾ നിങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ഇതെനിക്കു നേടാനാവുമെന്ന ബോധം നിങ്ങളിൽ നിലനിർത്തും," ഫിറ്റ്നസ് വിദഗ്ധ ഗരിമ ഗോയൽ പറഞ്ഞു.
ദിനചര്യ ശീലിക്കുക
നിങ്ങളുടെ ദിനചര്യയുമായി പൊരുത്തപ്പെടുന്ന ഒരു വർക്ക്ഔട്ട് ഷെഡ്യൂൾ രൂപകൽപ്പന ചെയ്യുക. സ്ഥിരതയാണ് പ്രധാനം, അതിനാൽ നിങ്ങൾക്ക് പതിവായി ചെയ്യാൻ കഴിയുന്ന ഒരു സമയം തിരഞ്ഞെടുക്കുക. കഴിയുന്നതും അതിനെ ബ്രേക്ക് ചെയ്യാതിരിക്കുക. ഒരു നിശ്ചിത ദിനചര്യ ഉണ്ടായിരിക്കുന്നത് വ്യായാമത്തെ നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമായി മാറ്റുന്നു. ഇത് വ്യായാമം ഒഴിവാക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
ഇഷ്ടമുള്ള വർക്കൗട്ട് തിരഞ്ഞെടുക്കുക
ആസ്വാദ്യകരമായ വ്യായാമ രീതികൾ കണ്ടെത്തുക - നിങ്ങൾ ആത്മാർത്ഥമായി ആസ്വദിക്കുന്ന ശാരീരിക പ്രവർത്തനങ്ങൾ തിരിച്ചറിയുക. സൈക്ലിംഗ്, യോഗ, നീന്തൽ, അല്ലെങ്കിൽ ടീം സ്‌പോർട്‌സ് തുടങ്ങി എന്തുമാവട്ടെ, നിങ്ങൾ ആ പ്രവൃത്തിയെ ഇഷ്ടപ്പെടുന്നുവെങ്കിൽ വ്യായാമം സന്തോഷകരമായ അനുഭവമായി മാറും. ദീർഘകാലത്തേക്ക് നിങ്ങളുടെ ദിനചര്യയിൽ ഉറച്ചുനിൽക്കാനും ഇതു സഹായിക്കും.
പ്രോത്സാഹനമാവുന്ന ഒരു ഫിറ്റ്നസ്സ് പാർട്ണറെ കണ്ടെത്തുക
പിന്തുണയും പ്രോത്സാഹനവും നൽകാൻ കഴിയുന്ന ഒരാളുമായി നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ പങ്കിടുക. ഇത് ഒരു സുഹൃത്ത്, കുടുംബാംഗം അല്ലെങ്കിൽ വർക്ക്ഔട്ട് ബഡ്ഡി ആരുമാവാം. “നിങ്ങളുടെ ഫിറ്റ്നസ്സ് ഗോളുകളും നേട്ടങ്ങളുമെല്ലാം പങ്കിടാൻ ഒരാളുണ്ടെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകും. നിങ്ങളുടെ വിജയങ്ങൾ ആഘോഷിക്കാനും കഴിയും. അതെല്ലാം നിങ്ങളുടെ ഫിറ്റ്നസ്സ് യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു,” ഗോയൽ വിവരിച്ചു.
നേട്ടങ്ങൾ ആഘോഷിക്കുക
നിങ്ങൾ നാഴികക്കല്ലുകൾ നേടുമ്പോൾ സ്വയം അംഗീകരിക്കുകയും അതിനായി പ്രതിഫലം നൽകുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണം, ഒരു റെസ്റ്റ് ഡേ, അല്ലെങ്കിൽ പുതിയ വർക്ക്ഔട്ട് ഗിയർ അങ്ങനെ എന്തുമാവാം ആ പ്രതിഫലം. നേട്ടങ്ങൾ ആഘോഷിക്കുന്നത് നിങ്ങളുടെ ഫിറ്റ്നസ് യാത്രയുടെ പോസിറ്റീവ് വശങ്ങൾ ശക്തിപ്പെടുത്തുന്നു, ഇത് നിങ്ങൾ പ്രതിബദ്ധതയോടെ തുടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഈ നുറുങ്ങുകൾ സമന്വയിപ്പിക്കുന്നതിലൂടെ, സ്ഥിരമായ ഒരു ദിനചര്യ നിലനിർത്താനും പ്രായോഗികവും മാനസികവുമായ വശങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നിങ്ങളുടെ ഫിറ്റ്നസ് ട്രാൻസ്ഫോർമേഷന് ഒരു സമഗ്ര സമീപനം സൃഷ്ടിക്കാനും നിങ്ങൾക്കു സാധിക്കും.
Read More Relationship Articles Here
- കപ്പിൾസ് തെറാപ്പി; ദാമ്പത്യത്തിൽ എങ്ങനെ മാറ്റം കൊണ്ടുവരും?
- സ്നേഹത്തോടെ ആലിംഗനം ചെയ്യൂ; സന്തോഷവും ആരോഗ്യവും വർധിപ്പിക്കൂ
- വർഷങ്ങൾ നീണ്ട ദാമ്പത്യങ്ങളും ഒടുവിൽ വേർപിരിയുന്നു;​ എന്താണ് കാരണം?
- ബന്ധങ്ങളിൽ ടീസിംഗ് അത്യാവശ്യമാണോ?
- ബന്ധങ്ങൾ ആരോഗ്യകരമാകണോ? ഈ 5 ബൗണ്ടറികൾ മറികടക്കരുത്
- സിങ്ക് ആവുന്നില്ലേ? എങ്ങനെ മൂവ് ഓൺ ചെയ്യാം?
- സെക്സ് നിർത്തിയാൽ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
- നിങ്ങളുടെ പങ്കാളിക്ക് സെക്സില് താല്പര്യം കുറയുന്നോ? കാരണം ഇതായിരിക്കാം
- 20കൾ മുതൽ 50കൾ വരെ: സെക്സ് ശരീരത്തിനു ഗുണകരമാവുന്നതെങ്ങനെ?
- എന്താണ് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മൈക്രോ ചീറ്റിംഗ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us