scorecardresearch

ബന്ധങ്ങളിൽ ടീസിംഗ് അത്യാവശ്യമാണോ?

ടീസിംഗും ഒരു കലയാണെന്നാണ് മനശാസ്ത്രഞ്ജർ പറയുന്നത്. അതിരു കടക്കാതെ, ആരോഗ്യകരമായി ടീസ് ചെയ്യാൻ അറിയാമെങ്കിൽ അതു ബന്ധങ്ങൾക്ക് ആഴം നൽകാനും അടുപ്പം കൂട്ടാനും സഹായിക്കുന്ന ഒരു ഉപകരണമാണെന്ന് വിദഗ്ധർ പറയുന്നു

ടീസിംഗും ഒരു കലയാണെന്നാണ് മനശാസ്ത്രഞ്ജർ പറയുന്നത്. അതിരു കടക്കാതെ, ആരോഗ്യകരമായി ടീസ് ചെയ്യാൻ അറിയാമെങ്കിൽ അതു ബന്ധങ്ങൾക്ക് ആഴം നൽകാനും അടുപ്പം കൂട്ടാനും സഹായിക്കുന്ന ഒരു ഉപകരണമാണെന്ന് വിദഗ്ധർ പറയുന്നു

author-image
Lifestyle Desk
New Update
teasing in relationships |  what is the role of teasing in relationships

പങ്കാളിയുമായുള്ള ബന്ധത്തിന്റെ ആഴമനുസരിച്ച് ആയിരിക്കണം ഈ ടീസിംഗ്.  കുസൃതി നിറഞ്ഞ  ചെറിയ രീതിയിലുള്ള  കളിയാക്കലുകൾ അതുമൊരു പ്രണയഭാഷയാണ്

ഇന്നത്തെ കാലത്തെ ബന്ധങ്ങളിലൊക്കെ ആശയവിനിമയത്തിന്റെയും അടുപ്പത്തിന്റെയും അഭാവം പ്രകടമാണ്. പങ്കാളിയുമായുള്ള ആ സ്പാർക്ക് നിലനിർത്തി കൊണ്ടുപോവുന്നത് നിങ്ങളുടെ ബന്ധത്തെ സുഖകരമായ അനുഭവമാക്കും. പരസ്പരമുള്ള കളിയാക്കൽ (ടീസിംഗ്)  പോലും ചിലപ്പോൾ നിങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത നിലനിർത്താൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? തിരക്കേറിയ ഒരു ദിവസത്തിനിടയിലും സ്നേഹത്തോടെ ചേർത്തുപിടിക്കാനും തമാശയായി ടീസ് ചെയ്യാനുമൊക്കെ നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ അത് വ്യക്തികൾക്കിടയിലെ  'പ്രണയ' നിമിഷങ്ങളെ കൂടുതൽ ജ്വലിപ്പിക്കാനും ഇഴയടുപ്പം കൂട്ടാനുമൊക്കെ സഹായിക്കും. 

Advertisment

ടീസിംഗും ഒരു കലയാണെന്നാണ് മനശാസ്ത്രഞ്ജർ പറയുന്നത്. അതിരു കടക്കാതെ, ആരോഗ്യകരമായി ടീസ് ചെയ്യാൻ അറിയാമെങ്കിൽ അതു ബന്ധങ്ങൾക്ക് ആഴം നൽകാൻ സഹായിക്കുന്ന ഒരു ഉപകരണമാണെന്ന് വിദഗ്ധർ പറയുന്നു.

പങ്കാളിയുമായുള്ള ബന്ധത്തിന്റെ ആഴമനുസരിച്ച് ആയിരിക്കണം ഈ ടീസിംഗ്.  കുസൃതി നിറഞ്ഞ  ചെറിയ രീതിയിലുള്ള  കളിയാക്കലുകൾ അതുമൊരു പ്രണയഭാഷയാണ്. 

“ഓരോ ബന്ധത്തിലും അൽപ്പം ഫണ്ണും സന്തോഷവും നിലനിർത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ രീതിയിൽ കളിയാക്കുന്നതും പരസ്പരം തമാശ പറയുന്നതുമൊക്കെ ഇതിൽ ഉൾപ്പെട്ടേക്കാം. അൽപ്പം ടീസിംഗും ബന്ധങ്ങളെ ലൈവാക്കും,” ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കംമ്ന ചിബ്ബർ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. 

Advertisment

ഡോ കമ്നയുടെ അഭിപ്രായത്തോട് യോജിക്കുകയാണ് സെക്സോളജിസ്റ്റും മനശാസ്ത്രഞ്ജയുമായ ഡോ പവന. അനാവശ്യമായതെന്ന് വിചാരിച്ച് തള്ളി കളയുന്ന ടീസിംഗിന് ബന്ധങ്ങളിൽ വലിയ സ്ഥാനമുണ്ട് എന്നാണ് പവ്ന പറയുന്നത്  “ആരോഗ്യകരമായ കളിയാക്കലുകൾ പങ്കാളികൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ഒരു മൂല്യവത്തായ ഉപകരണമാണ്,” ഡോ പവന കൂട്ടിച്ചേർത്തു.

എന്താണ്  ആരോഗ്യകരമായ ടീസിംഗ്? 
വേദനിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി കൊണ്ട് ചെറിയ കാര്യങ്ങളെ സരസമായി സമീപിക്കുന്നതും കളിയാക്കുന്നതുമൊക്കെയാണ് ആരോഗ്യകരമായ ടീസിംഗ് ആയി കണക്കാക്കുന്നത്. "ടീസിംഗ് ആരോഗ്യകരമായിരിക്കണം. അത് മറ്റേ വ്യക്തിയെ ട്രിഗർ ചെയ്യുന്നതോ വേദനിപ്പിക്കുന്നതോ വ്യക്തികളെ സെൻസിറ്റീവായി ബാധിക്കുന്നതോ ആവരുത്," കംമ്ന  പറയുന്നു. 

ബന്ധങ്ങളിൽ കളിയാക്കലുകൾ ഉൾപ്പെടുത്താനുള്ള ഏതാനും വഴികളും ഡോ. പവന നിർദ്ദേശിക്കുന്നു. 

  • ലാഘവത്തോടെയുള്ള കളിയാക്കൽ. രസകരമായ പരാമർശങ്ങളും തമാശകളുമായി സൗമ്യമായ കളിയാക്കലുകൾ നിങ്ങളുടെ ബന്ധത്തിൽ ചിരിയും സന്തോഷവും കൊണ്ടുവരും.
  • സ്വകാര്യ തമാശകളോ നിങ്ങൾക്കു ഇരുവർക്കും മാത്രം അറിയാവുന്ന രസകരമായ സംഭവങ്ങളോ ഒക്കെ ഓർത്തെടുത്ത് പങ്കിടുന്നത് ഒരു അദ്വിതീയ ബന്ധം സൃഷ്ടിക്കുകയും അടുപ്പം വളർത്തുകയും ചെയ്യുന്നു.
  • ഫ്ലർട്ടിംഗ്, അതിനെ മോശമായൊരു കാര്യമായി കാണേണ്ടതില്ല. ബന്ധങ്ങൾക്കിടയിലെ സ്‌പാർക്ക് സജീവമാക്കി നിലനിർത്താനും പരസ്പരം ആകർഷത്വം കാത്തുസൂക്ഷിക്കാനുമൊക്കെ പരസ്പരമുള്ള ഫ്ലർട്ടിംഗ് സഹായിക്കും.


ടീസിംഗ് ബന്ധങ്ങളിൽ എങ്ങനെ ഗുണം ചെയ്യുന്നു? 

ടീസിംഗിന്റെ ഗുണങ്ങൾ ഏറെയാണെന്ന് ഡോ. പവന പറയുന്നു.  

മെച്ചപ്പെട്ട ആശയവിനിമയം
ടീസിംഗ് ഫലപ്രദമായ ആശയവിനിമയത്തിന് വാതിൽ തുറക്കുന്നു. ഇത് പങ്കാളികളെ കുറച്ചുകൂടി സ്വതന്ത്രരായി ഇടപെടാൻ പ്രോത്സാഹിപ്പിക്കുന്നു. ഒപ്പം വ്യക്തികൾക്കിടയിലെ വിശ്വാസവും ധാരണയും വളർത്തുന്നു.   

സമ്മർദ്ദം കുറയ്ക്കുന്നു
ചിരി എൻഡോർഫിനുകളെ ഉത്പാദിപ്പിയ്ക്കുന്നു. ഇത് സമ്മർദ്ദത്തെ കുറയ്ക്കുകയും പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിയ്ക്കുകയും ചെയ്യുന്നു.   

പരസ്പരമുള്ള കണക്ഷൻ 
കളിയാക്കലുകൾ പരസ്പരം പങ്കിടുന്നതിന്റേതായൊരു അനുഭവം സമ്മാനിക്കുന്നു.  ദമ്പതികൾക്ക് തങ്ങൾ ഒരു പ്രത്യേക ലോകത്തിന്റെ ഭാഗമാണെന്ന് തോന്നിപ്പിക്കുകയും പരസ്പരമുള്ള വൈകാരിക ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സംഘർഷങ്ങളെ നേരിടാൻ സഹായിക്കുന്നു
 ടീസിംഗിൽ തമാശകൾ കലർത്തുമ്പോൾ അത്  പിരിമുറുക്കമുള്ള സാഹചര്യങ്ങളെ ശമിപ്പിക്കാനും വ്യക്തിപരമായ പൊരുത്തക്കേടുകൾ പരിഹരിക്കാനും സഹായിക്കും

ഓർത്തിരിക്കേണ്ട കാര്യങ്ങൾ  
ടീസിംഗ് തമാശയായിരിക്കെ തന്നെ,  സത്യസന്ധമായ സ്നേഹം കൊണ്ടും സപ്പോർട്ട് കൊണ്ടും ഇത് സമതുലിതമാക്കിയിരിക്കണം . വൈകാരിക അടുപ്പമില്ലാത്ത രണ്ടുപേർക്കിടയിൽ വലിയ രീതിയിൽ ടീസിംഗ് സംഭവിച്ചാൽ അത് തെറ്റിദ്ധാരണകൾക്ക് കാരണമാവാം എന്നും ഡോ പവന ഓർമ്മിപ്പിക്കുന്നു. 

വ്യക്തിപരമായ അതിർവരമ്പുകൾ കടക്കുന്നില്ലെന്നും ഈ കളിയാക്കലുകൾ പങ്കാളിയെ അസ്വസ്ഥനാക്കുന്നില്ലെന്നും ഉറപ്പു വരുത്തുക. കളിയാക്കപ്പെടുന്നയാൾ അതിനെ അതിന്റെ സെൻസിൽ എടുക്കുമോ എന്നും പരിശോധിക്കേണ്ടതുണ്ട്.  

“എന്തെങ്കിലും ശരിയല്ലെങ്കിൽ, അത് വ്യക്തമായും കൃത്യമായും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്,” കംമ്ന പറയുന്നു. 

മറ്റൊരാളുടെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും ബഹുമാനിച്ചു കൊണ്ടുവേണം ടീസിംഗ് എന്നും ഡോ പവന അടിവരയിട്ടു പറയുന്നു. “നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളോടും അതിരുകളോടും എപ്പോഴും ബഹുമാനം നിലനിർത്തുക. കളിയാക്കൽ ഒരിക്കലും പരിഹാസത്തിലേക്കോ ക്രൂരതയിലേക്കോ ഉള്ള അതിരുകൾ കടക്കരുത്, ”ഡോ പവന പറഞ്ഞു.

ബന്ധങ്ങളിലെ ആശയവിനിമയം കൂട്ടാൻ, അടുപ്പം വളർത്താൻ ഒക്കെ ടീസിംഗ് ശക്തമായ ഒരു ഉപകരണമാണ്. “ബഹുമാനത്തോടും പരിഗണനയോടും കൂടി ചെയ്യുമ്പോൾ, അത് നിങ്ങളുടെ പങ്കാളിത്തത്തിന് സന്തോഷകരമായ ഒരു മാനം നൽകുന്നു. ഓർക്കുക, നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഓകെ ആവുന്ന ശരിയായ ബാലൻസ് കണ്ടെത്തുക എന്നതാണ് പ്രധാനം, ”ഡോ പവന കൂട്ടിച്ചേർക്കുന്നു. 

Check out More Relationship Articles Here 

Relationship Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: