scorecardresearch

സ്നേഹത്തോടെ ആലിംഗനം ചെയ്യൂ; സന്തോഷവും ആരോഗ്യവും വർധിപ്പിക്കൂ

സമ്മർദ്ദം കുറയ്ക്കുന്നതിനോടൊപ്പം വൈകാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ആലിംഗനം വഹിക്കുന്ന പങ്ക് ചെറുതല്ല.

സമ്മർദ്ദം കുറയ്ക്കുന്നതിനോടൊപ്പം വൈകാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ആലിംഗനം വഹിക്കുന്ന പങ്ക് ചെറുതല്ല.

author-image
Lifestyle Desk
New Update
Relationship 1

ജീവിതത്തിലെ ക്ഷേമത്തിലും സന്തോഷത്തിലും ആലിംഗനത്തിനു വലിയ പങ്കുണ്ട്

സ്നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള ആലിംഗനങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന സ്നേഹപ്രകടനമാണ്. സ്നേഹവും കരുതലും പങ്കുവയ്ക്കുക എന്നതിലുപരി മറ്റു ചില പ്രധാന കടമകൾ കൂടി നിർവ്വഹിക്കാൻ ആലിംഗനത്തിനു സാധിക്കും. 

Advertisment

സമ്മർദ്ദം കുറയ്ക്കുക, വൈകാരിക ബന്ധം പ്രോത്സാഹിപ്പിക്കുക, ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക എന്നു തുടങ്ങി ആലിംഗനം നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പങ്കു ചെറുതല്ല.

ആലിംഗനത്തിന്റെ ശാസ്ത്രീയ വശങ്ങൾ
ആലിംഗനം പലപ്പോഴും ലവ് ഹോർമോൺ അല്ലെങ്കിൽ ബോണ്ടിംഗ് ഹോർമോൺ എന്നാണ് അറിയപ്പെടുന്നത്. "സാമൂഹിക ബന്ധം, അടുപ്പം, വൈകാരിക നിയന്ത്രണം എന്നിവയിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. കെട്ടിപ്പിടിക്കുന്നതിലൂടെ ഓക്സിടോസിൻ അളവ് വർദ്ധിക്കുന്നു. ഇത് നമ്മളെ കെട്ടിപ്പിടിക്കുന്ന വ്യക്തിയോടുള്ള വിശ്വാസത്തിന്റെയും സഹാനുഭൂതിയുടെയും അടുപ്പത്തിന്റെയും വികാരങ്ങളെ ഉയർത്തുന്നു."

ആലിംഗനം ചെയ്യുന്നത് തലച്ചോറിന്റെ റിവാർഡ് സെന്ററുകളെ, പ്രത്യേകിച്ച് വെൻട്രൽ സ്ട്രിയാറ്റത്തെ സജീവമാക്കുന്നു. "ഇത് പ്ലഷർ റിവാഡ് എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ മേഖലയാണ്. ഇത് ആലിംഗനം നൽകുന്ന അനുഭവത്തെ ശക്തിപ്പെടുത്തുകയും സാമൂഹിക ഇടപെടലുകളും ശാരീരിക അടുപ്പവും തേടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു," ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെഹസബിൻ ഡോർഡി വിശദീകരിച്ചു.

Advertisment

ആലിംഗനം മാനസികവും ശാരീരികപരവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ കാരണമാകുന്നത് എങ്ങനെയാണ്? 

ശാരീരിക ആരോഗ്യം

വേദനയിൽ നിന്നുള്ള ആശ്വാസം

മസാജ് അല്ലെങ്കിൽ ലളിതമായ ആലിംഗനം പോലെയുള്ള ശാരീരിക സ്പർശനങ്ങൾക്ക് സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിനുകളെ ഉത്തേജിപ്പിക്കാൻ കഴിയും. ഇത് വേദന കുറയ്ക്കാനും അസ്വസ്ഥതകൾ ലഘൂകരിക്കാനും സഹായിക്കും.

സ്ട്രെസ് കുറയ്ക്കൽ

സ്പർശനം ഓക്സിടോസിൻ എന്ന ഹോർമോൺ റിലീസുചെയ്യാൻ കാരണമാകുന്നു. ഇത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സ്പർശനത്തിലൂടെ സമ്മർദ്ദം കുറയ്ക്കുന്നത് ദീർഘകാല ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതും ഓക്സിടോസിൻ പുറത്തുവിടുന്നതും രോഗപ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഒരു പങ്ക് വഹിച്ചേക്കാം എന്നാണ്.

ഹൃദയാരോഗ്യം

ശാരീരിക സ്പർശനം, പ്രത്യേകിച്ച് ആലിംഗനം, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയാൻ ഇടയാക്കും. കാലക്രമേണ, ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യം സംഭാവന ചെയ്യും.

unhappy 1

മാനസിക ആരോഗ്യം

മാനസികാവസ്ഥ മെച്ചപ്പെടുത്തൽ

ആലിംഗനം ഉൾപ്പെടെയുള്ള ശാരീരിക സ്പർശനം എൻഡോർഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് മാനസികാവസ്ഥയെ ഉയർത്തുകയും സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും വികാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇത് സ്വാഭാവിക മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന ഒന്നാണ്.

ഉത്കണ്ഠയും വിഷാദവും കുറയ്കുന്നു

ആലിംഗനവും ശാരീരിക സ്പർശനവും ആശ്വാസവും വൈകാരിക പിന്തുണയും നൽകും. ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇത് പ്രത്യേകിച്ചും വിലപ്പെട്ടതാണ്. കാരണം ഇത് അടുപ്പം കൂട്ടുകയും സുരക്ഷിതത്വം നൽകുകയും ചെയ്യുന്നു. 

വൈകാരിക ബന്ധം

സംസാരത്തിലൂടെയല്ലാത്ത ആശയവിനിമയത്തിനുള്ള ശക്തമായ ഒരു മാർഗമാണ് സ്പർശനം. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമായ സ്നേഹം, സഹാനുഭൂതി, പരസ്പരമുള്ള മനസ്സിലാക്കൽ തുടങ്ങിയ വികാരങ്ങൾ ആലിംഗനത്തിലൂടെ പങ്കുവയ്ക്കാൻ കഴിയും. ശക്തമായ സാമൂഹിക ബന്ധങ്ങൾ വൈകാരിക ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്ട്രെസ് മാനേജ്മെന്റ്

സ്ഥിരമായ ശാരീരിക സ്പർശനം ഒരു സ്ട്രെസ് മാനേജ്മെന്റ് ടൂളായി പ്രവർത്തിക്കും. ഇത് ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു, ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സഹായകമാകുന്നു. 

അതിനാൽ, ഇനി പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുമ്പോൾ മറക്കേണ്ട. 

Read More Relationship Articles Here

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: