/indian-express-malayalam/media/media_files/CrszKLPCx7cbkNYILLFw.jpg)
ഇന്ത്യയിലെ വിവാഹമോചന കേസുകൾ വർദ്ധിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്
പവിത്രമായി കണക്കാക്കപ്പെടുന്നു ഒരു കൂടിച്ചേരലാണ് വിവാഹം. പങ്കാളിയോടുള്ള ആജീവനാന്ത പ്രതിബദ്ധത വാഗ്ദാനം ചെയ്യുന്നതാണ് വിവാഹം എന്ന പവിത്രമായ ബന്ധം. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, വിവാഹബന്ധം രണ്ട് വ്യക്തികളുടെ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെയും കൂടിച്ചേരലായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ആധുനിക ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകൾക്കൊപ്പം, ഇന്ത്യയിൽ വിവാഹമോചന നിരക്ക് വർഷം തോറും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിവാഹമോചന നിരക്ക് - ഏകദേശം 1.1 ശതമാനം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിലെ വിവാഹമോചന കേസുകൾ വർദ്ധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 20 വർഷമോ അതിൽ കൂടുതലോ കാലമായി ദാമ്പത്യത്തിലായിരിക്കുന്ന ദമ്പതികൾ പോലും പിരിയുന്നുവെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു.
വിവാഹമോചനത്തിനായുള്ള കാരണങ്ങൾ ഓരോ ബന്ധത്തിലും വ്യത്യസ്തമാണെങ്കിലും, ഭൂരിഭാഗം ദമ്പതികളും സമാനമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്, ഇതുതന്നെയാണ് അവരെ ദാമ്പത്യ തകർച്ചയിലേക്ക് നയിക്കുന്നതും. പൊരുത്തപ്പെടാനാവാത്ത അഭിപ്രായഭിന്നതകൾ മുതൽ, സമൂഹത്തിന്റെ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ അടക്കം, വിവാഹമോചനത്തിനുള്ള കാരണങ്ങൾ വ്യത്യസ്തവും സങ്കീർണ്ണവുമാണ്. പതിറ്റാണ്ടുകളുടെ ദാമ്പത്യത്തിന് ശേഷം ആളുകൾ വേർപിരിയുന്നതിന്റെ ചില കാരണങ്ങൾ ഇതാണ്:
ഫാമിലി ഡൈനാമിക്സിലെ മാറ്റങ്ങൾ
മുൻകാലങ്ങളിൽ, വലിയ കുടുംബങ്ങളിൽ നിന്ന് പങ്കാളികൾക്ക് ലഭിച്ചിരുന്ന പിന്തുണയും സ്വാതന്ത്ര്യവും പലപ്പോഴും ഒരുമിച്ച് നിൽക്കാനും പ്രശനങ്ങൾ നേരിടാനും ദമ്പതികളെ സഹായിച്ചിരുന്നു. എന്നാൽ, ഇന്ന് "ചെറിയ അണുകുടുംബങ്ങളുടെയും കൂടുതൽ സമത്വ ബന്ധങ്ങളുടെയും ഉയർച്ചയോടെ, ശക്തമായ ദാമ്പത്യ ബന്ധം നിലനിർത്തിക്കൊണ്ട് വ്യക്തിഗത ആവശ്യങ്ങളും ആഗ്രഹങ്ങളും കൈകാര്യം ചെയ്യാൻ ദമ്പതികൾ കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം," എന്നാണ് മനശാസ്ത്രഞ്ജയായ ഡോ. ആഷിമ രഞ്ജൻ പറയുന്നത്.
എംറ്റിനെസ്റ്റ് സിൻഡ്രം
കുട്ടികൾ വീട്ടിൽ ഇല്ലാത്ത സമയം ദമ്പതികൾ വീട്ടിൽ ഒറ്റയ്ക്കാവുന്നു, ഈ സമയം അവർ ഒറ്റക്കിരുന്ന് ഒാരോ കാര്യങ്ങൾ ചിന്തിച്ച് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഈ സമയം മാറുന്ന ജീവിതത്തിൽ കൈകാര്യം ചെയ്യേണ്ട വേഷപകർച്ചകൾ ഉൾക്കൊള്ളാനും, മനസിലാക്കി മുന്നോട്ട് പോകാനും സാധിച്ചില്ലെങ്കിൽ അത് ബന്ധങ്ങളെ തകർച്ചയുടെ വക്കിലേക്ക് എത്തിക്കാനുള്ള സാധ്യത ഏറെയാണെന്ന് സീനിയർ സൈക്യാട്രിസ്റ്റായ ഡോക്ടർ ജ്യോതി കപൂർ പറയുന്നു.
വിശ്വാസമില്ലായ്മ
ഏത് പ്രായത്തിലായാലും അവിശ്വാസം വിവാഹമോചനത്തിന്റെ ഒരു പ്രധാന ഘടകമാണ്, ദീർഘകാല ബന്ധങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. "ഇന്നത്തെ പരസ്‌പര ബന്ധിത ലോകത്ത് നിലനിൽക്കുന്ന ബന്ധത്തിനും പ്രലോഭനത്തിനുമുള്ള വലിയ അവസരങ്ങൾ ഇതിന് കാരണമായിരിക്കാം," ഡോ ആഷിമ രഞ്ജൻ അഭിപ്രായപ്പെട്ടു.
മാറുന്ന മുൻഗണനകൾ
പഴയകാലത്തെ അപേക്ഷിച്ച് ആയുർദൈർഘ്യം വർധിച്ചതിനാൽ, ശേഷിക്കുന്ന വർഷങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ആളുകൾ ആഗ്രഹിക്കുന്നുണ്ടാവാം. അതുകൊണ്ട് തന്നെ പ്രായമാകുമ്പോൾ ആളുകൾക്ക് അവരുടെ മുൻഗണനകൾ മാറിയേക്കാം. ഡോ. ആഷിമയുടെ അഭിപ്രായത്തിൽ, കാലക്രമേണ ദമ്പതിമാരിൽ അവരുടെ വ്യക്തിഗത ആവശ്യങ്ങളും ലക്ഷ്യങ്ങളും മാറി മറിയാനുള്ള സാധ്യതയുമുണ്ട്.
"ചിലർ ഈ കാലഘട്ടത്തിലായിരിക്കും, അവരുടെ നിറവേറ്റാൻ സാധിക്കാത്ത ആഗ്രഹങ്ങളിലേക്കും ബന്ധങ്ങളിൽ നിന്ന് ലഭിക്കേണ്ട കാര്യങ്ങളെപ്പറ്റിയും പുനർചിന്ത നടത്തുന്നത്," ഡോക്ടർ ജ്യോതി കപൂർ അഭിപ്രായപ്പെട്ടു.
പരിഹരിക്കപ്പെടാത്ത സംഘർഷങ്ങൾ
വളരെയധികം അഭിപ്രായവ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോൾ, ദാമ്പത്യം തകർന്നേക്കാം," ദാമ്പത്യത്തിലെ ദീർഘകാല പ്രശ്നങ്ങളോ പരിഹരിക്കപ്പെടാത്ത വൈരുദ്ധ്യങ്ങളോ കാലക്രമേണ കൂടുതൽ പ്രകടമായേക്കാം.
മാറിക്കൊണ്ടിരിക്കുന്ന നിലപാടുകൾ
വർദ്ധിച്ചുവരുന്ന വിവാഹമോചന നിരക്കിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് സമീപ വർഷങ്ങളിൽ ഇന്ത്യൻ സ്ത്രീകളിൽ ഉണ്ടായ സാമ്പത്തികവും സാമൂഹികമായുമുള്ള ശ്രദ്ധേയമായ വളർച്ചയാണ്.
വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കുന്നവർക്ക്, ഇനിയും നിങ്ങളുടെ വിവാഹ ബന്ധം തകരാതെ നോക്കാനും നിലനിർത്താനും സാധിക്കും ഇതിനായി കൗൺസിലിങ്ങുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തേടാവുന്നതാണ്.
Read More Relationship Articles Here
- ബന്ധങ്ങളിൽ ടീസിംഗ് അത്യാവശ്യമാണോ?
- ബന്ധങ്ങൾ ആരോഗ്യകരമാകണോ? ഈ 5 ബൗണ്ടറികൾ മറികടക്കരുത്
- സിങ്ക് ആവുന്നില്ലേ? എങ്ങനെ മൂവ് ഓൺ ചെയ്യാം?
- നിങ്ങളുടെ പങ്കാളിക്ക് സെക്സില് താല്പര്യം കുറയുന്നോ? കാരണം ഇതായിരിക്കാം
- സെക്സ് നിർത്തിയാൽ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
- 20കൾ മുതൽ 50കൾ വരെ: സെക്സ് ശരീരത്തിനു ഗുണകരമാവുന്നതെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.