/indian-express-malayalam/media/media_files/lLMOkdBHIQYui7Dx8vI4.jpg)
കപ്പിൾസ് തെറാപ്പി ദാമ്പത്യം മെച്ചപ്പെടുത്തുന്നു
സോഷ്യല്‍ മീഡിയ പ്രഭാവലത്തിൽ കഷ്ടപെടുന്ന ഒരു തലമുറയാണ് ഇപ്പോൾ കടന്നു പോകുന്നത്. പരസ്പരം മികച്ചതെന്ന് സ്ഥാപിക്കാൻ മത്സരിക്കുന്ന ഈ കാലത്ത്, തുറന്നു പറച്ചിലുകൾക്കും മനസു തുറന്ന സംസാരങ്ങൾക്കും ആരും തയ്യാറാകാറില്ല. ഇതിനുള്ള അവസരങ്ങൾ വിരളമാണെന്നതും ഒരു പ്രധാന ഘടകമാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന ഉത്തമ മാർഗ്ഗമാണ് 'തെറാപ്പി'.
ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നതിന് തെറാപ്പി ഒരു മികച്ച തിരഞ്ഞെടുപ്പായി കണക്കാക്കാം, പ്രത്യേകിച്ച് ദമ്പതികളിൽ. "ദമ്പതികൾക്കിടയിൽ, പ്രശ്നങ്ങൾ ഇല്ലെങ്കിൽപോലും ഇടയ്ക്കിടെ തെറാപ്പി ചെയ്യുന്നത് നല്ലതാണ്. ആരോഗ്യകരമായ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളികൾക്കിടയിൽ വിള്ളൽ സൃഷ്ടിച്ചേക്കാവുന്ന ഏതെങ്കിലും ശീലങ്ങൾ തിരുത്തുന്നതിനും തെറാപ്പി സഹായിക്കാം," സൈക്കോതെറാപ്പിസ്റ്റായ ഡോ ചാന്ദ്‌നി തുഗ്‌നൈറ്റ് പറഞ്ഞു.
ആരോഗ്യകരമായ ആശയവിനിമയം സ്ഥാപിക്കുന്നതിനുപുറമെ, പരസ്പരം തുറന്നു പറയാത്ത പങ്കാളികൾക്കിടയിൽ പരസ്പരവിശ്വാസം വളർത്തിയെടുക്കുന്നതിന് കപ്പിൾ തെറാപ്പി സഹായകമാണ്. ഡോ ചാന്ദ്‌നിയുടെ അഭിപ്രായത്തിൽ, മുറിവേൽപ്പിക്കാവുന്ന തരം തുറന്നുപറച്ചിലുകൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതിലൂടെ, കൂടുതൽ അനുകമ്പയോടും വിവേകത്തോടും പരസ്പരമുള്ള തിരിച്ചറിവിന് കപ്പിൾ തെറാപ്പി അവസരമൊരുക്കുന്നു. "രണ്ട് വ്യക്തികൾ ബുദ്ധിമുട്ടുള്ള വ്യക്തിഗത ജോലികൾ ചെയ്യാൻ നിർബ്ബന്ധിതരാവുമ്പോൾ അസ്ഥിരത, നിറവേറ്റാൻ സാധിക്കാത്ത ആവശ്യങ്ങൾ, പ്രശ്നങ്ങൾ എന്നിവയെ അഭിമുഖീകരിക്കേണ്ടിവരുന്നു, ഇത് ദമ്പതിമാരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു," ഡോ ചാന്ദ്‌നി തുഗ്‌നൈറ്റ് പറഞ്ഞു.
തെറാപ്പി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
തെറാപ്പി പ്രധാനമായും ആശയവിനിമയം, ആശയവിനിമയ രീതികൾ, മൂല്യ വ്യവസ്ഥകൾ, ലക്ഷ്യങ്ങൾ, ജീവിത ദർശനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ കാംന ചിബ്ബർ വിശദീകരിക്കുന്നത്. "പരസ്പര ധാരണ കെട്ടിപ്പടുക്കുക, പരസ്‌പരം വൈകാരിക അനുഭവങ്ങളുമായി ഇണങ്ങുക , പ്രതീക്ഷകൾ മനസ്സിലാക്കുക, ആവശ്യങ്ങളോട് പ്രതികരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. വ്യത്യസ്ത സാങ്കേതിക വിദ്യകളും ടെക്നിക്കൽ അപ്രോച്ചുകളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും," ഡോ കാംന ചിബ്ബർ കൂട്ടിച്ചേർത്തു.
ജീവിതത്തിലെ മോശം സമയങ്ങളിൽ തെറാപ്പി സ്വീകരിക്കുന്നത്, ദമ്പത്യത്തിന്റെ വളർച്ചയ്ക്കു കാരണമാവും. പരസ്പര വിശ്വാസം, ബഹുമാനം, ലക്ഷ്യം എന്നിവ ഊട്ടിയുറപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. ബന്ധങ്ങൾ ഊർജ്ജസ്വലമായി നിലനിൽക്കണമെങ്കിൽ, പ്രശ്നം പരിഹരിച്ച് മാറ്റം ഉണ്ടാക്കാൻ നമ്മുടെ മോശം വശങ്ങൾ മനസിലാക്കാനും അതേപ്പറ്റി തുറന്നു സംസാരിക്കാനും ധൈര്യം കാണിക്കണമെന്നും, ഡോ ചാന്ദിനി തുഗ്നൈറ്റ് അഭിപ്രായപ്പെടുന്നു. "ദമ്പതികളുടെ തെറാപ്പി കേവലം അഭിപ്രായവ്യത്യാസത്തിനുള്ള ഒരു പ്രതിവിധി മാത്രമല്ല, മറിച്ച് ഒരു സുസ്ഥിരവും സ്നേഹനിർഭരവുമായ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള മുൻകരുതൽ നടപടി കൂടിയാണ്," ഡോക്ടർ ചാന്ദിനി ഓർമ്മപ്പെടുത്തി.
Read More Relationship Articles Here
- ബന്ധങ്ങളിൽ ടീസിംഗ് അത്യാവശ്യമാണോ?
- ബന്ധങ്ങൾ ആരോഗ്യകരമാകണോ? ഈ 5 ബൗണ്ടറികൾ മറികടക്കരുത്
- സിങ്ക് ആവുന്നില്ലേ? എങ്ങനെ മൂവ് ഓൺ ചെയ്യാം?
- നിങ്ങളുടെ പങ്കാളിക്ക് സെക്സില് താല്പര്യം കുറയുന്നോ? കാരണം ഇതായിരിക്കാം
- സെക്സ് നിർത്തിയാൽ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
- 20കൾ മുതൽ 50കൾ വരെ: സെക്സ് ശരീരത്തിനു ഗുണകരമാവുന്നതെങ്ങനെ?
- വർഷങ്ങൾ നീണ്ട ദാമ്പത്യങ്ങളും ഒടുവിൽ വേർപിരിയുന്നു; എന്താണ് കാരണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.