scorecardresearch

സംവിധായകന്‍ വി.കെ പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്ത്

സംവിധായകൻ ഹോട്ടലിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്തിന്റെ ആരോപണം

സംവിധായകൻ ഹോട്ടലിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്തിന്റെ ആരോപണം

author-image
WebDesk
New Update
VK Prakash, VKP

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: സംവിധായകൻ വി.കെ പ്രകാശിനെതിരെ ലൈംഗികാരോപണവുമായി വനിതാ കഥാകൃത്ത്. കഥ പറയാൻ സംവിധായകനെ സമീപിച്ചപ്പോൾ മോശം അനുഭവം നേരിട്ടുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. 

Advertisment

'സിനിമയുടെ കഥ പറയുന്നതിനായി സംവിധായകൻ വി.കെ പ്രകാശിനെ സമീപിച്ചപ്പോഴാണ് അനുഭവം ഉണ്ടായത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് കൊല്ലത്തേക്ക് വിളിപ്പിച്ചു. കഥ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞതുകൊണ്ടും അടുത്ത ദിവസങ്ങളിൽ സ്ഥലത്തുണ്ടാകില്ലെന്ന് പറഞ്ഞതുകൊണ്ടും കൊല്ലത്തെത്തി സംവിധായകനെ കാണാൻ തീരുമാനിച്ചു. 

വൈകിട്ട് ഹോട്ടലിൽ എത്താനാണ് പറഞ്ഞത്. രണ്ടുമുറി ബുക്ക് ചെയ്തിരുന്നു. ഞാൻ റൂമിൽ എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. കഥ പറയാൻ തുടങ്ങി അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം എനിക്ക് ഡ്രിങ്സ് ഓഫർ ചെയ്തു. ഇതിനു പിന്നാലെ അഭിനയത്തിലേക്ക് തിരിഞ്ഞാലോ​ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ തന്നു. വളരെ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീനായിരുന്നു.

കഥ സിനിമയാക്കാനാണ് താല്പര്യമെന്ന് പറഞ്ഞപ്പോൾ, അഭിനയിക്കാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് എങ്ങനെ അഭിനയിക്കണമെന്ന് കാണിച്ചുതരാമെന്ന് പറഞ്ഞ് ശരീരത്തിൽ സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കഥ കേൾക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോൾ തന്നെ മനസിലായി. സര്‍ മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോള്‍ ഞാന്‍ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ഹോട്ടലില്‍ നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് പോകുകയും ആയിരുന്നു,' യുവതി പറഞ്ഞു.

Advertisment

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ സർക്കാർ നടപടിക്കൊരുങ്ങുന്ന പശ്ചാത്തലത്തിലാണ്, ദുരനുഭവം ഇപ്പോൾ വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. സിനിമയിലേക്ക് വരുന്ന ആർക്കും ഇത്തരത്തിൽ ഒരു അനുഭവം ഇനി ഉണ്ടാകരുതെന്നും യുവതി പറഞ്ഞു.

Read More

Sexual Abuse Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: