/indian-express-malayalam/media/media_files/2025/04/14/EULexXjyUcv72VTjSJ7b.jpg)
സെബാസ്റ്റ്യൻ
Wild Elephant Attack: തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അതിരപ്പിള്ളി അടിച്ചിൽതോട്ടിയിൽ 20 കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്.
സഹൃത്തുക്കൾക്കൊപ്പം വനത്തിനുള്ളിൽ തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. കാട്ടാന തുമ്പിക്കൈയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. കുടെയുണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു. സെബാസ്റ്റ്യനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം, ഈ മാസം 6ന് പാലക്കാട് മുണ്ടുരിൽ കാട്ടാനയക്രമണത്തിൽ 24 കാരനായ യുവാവ് കൊല്ലപ്പെട്ടിരുന്നു. കയറംക്കോട് സ്വദേശി അലൻ ആയിരുന്നു കൊല്ലപ്പെട്ടത്. മുണ്ടുർ കണ്ണാടംചോലയിലെ വീട്ടിലേക്ക് നടന്നുവരുന്നതിനിടയിൽ പിന്നിലൂടെ ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.
Read More
- ഇന്ന് വിഷു: പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍
- ഒന്നിനും കണക്കില്ലാത്തത് കെ.എസ്.ആർ.ടി.സി.യുടെ നഷ്ടത്തിന് കാരണം: കെ.ബി.ഗണേഷ് കുമാർ
- Exclusive: 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?: കെ ബി ഗണേഷ് കുമാർ
- ഞാനടക്കം ഒരാളും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: വിഡി സതീശൻ
- സിപിഎം നേതാക്കളുടെ പാർട്ടിയല്ല:എംബി രാജേഷ്
- ഒരു കാരണവശാലും എക്സൈസ് എടുക്കരുതെന്നാണ് രമേശ് ചെന്നിത്തല നൽകിയ ഉപദേശം: എം.ബി.രാജേഷ്
- നഗരനയം; മേയിൽ അർബൻ കോൺക്ലേവ് സംഘടിപ്പിക്കും: എം.ബി.രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.