/indian-express-malayalam/media/media_files/iicRmxtVOD7VkJam2bBx.jpg)
2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു
കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും മരണസംഖ്യയും പരിഗണിച്ച് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഓരോ പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാരും വാദിക്കുമ്പോൾ എന്താണ് ദേശീയ ദുരന്തമെന്ന് ചോദ്യമാണ് സാധാരണക്കാരൻ ചോദിക്കുന്നത്. ദേശീയ ദുരന്തം എങ്ങനെ പ്രഖ്യാപിക്കും, മാനദണ്ഡങ്ങൾ, സഹായം തുടങ്ങിയവയെപ്പറ്റി അറിയാം.
മാനദണ്ഡങ്ങൾ
പത്താം ധനകാര്യ കമ്മിഷൻ (1995-2000) ആണ് ദേശീയ ദുരന്തത്തെ സംബന്ധിച്ച് കൃത്യമായ നിർവചനം കൊണ്ടുവന്നത്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മുന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ഒരു ദുരന്തത്തെ 'അപൂർവ്വ തീവ്രതയുള്ള ദേശീയ ദുരന്തം' എന്ന്് വിളിക്കാനാകും.എന്നാൽ, എന്താണ് അപൂർവ തീവ്രതയുള്ള ദുരന്തം എന്നത് സംബന്ധിച്ച് കൃത്യമായ നിർവ്വചനം പത്താം ധനകാര്യ കമ്മിഷൻ നൽകിയിട്ടില്ല. ദുരന്തത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് തീരൂമാനം എടുക്കേണ്ടതെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. കുടുതൽ ജീവനാശം, നാശനഷ്ടം, പരിസ്ഥിതി ശോഷണം തുടങ്ങിയവയെല്ലാം പരിശോധിച്ചാകും ദേശീയ ദുരന്തം പ്രഖ്യാപിക്കുക.
നേട്ടങ്ങൾ
ഒരു സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ അവിടേക്ക് കേന്ദ്രസർക്കാർ അധികസഹായം നൽകണം. കൂടാതെ ദേശീയ തലത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണ നൽകണം. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക ഫണ്ടിനും ഈ സംസ്ഥാനം അർഹത നേടും. കൂടാതെ വായ്പകളുടെ തിരിച്ചടവിലെ ആശ്വാസം, ദുരന്ത ബാധിതർക്ക് ഇളവ് വ്യവസ്ഥകളിൽ പുതിയ വായ്പകൾ എന്നിവ അനുവദിക്കുന്നതും പരിഗണിക്കും.
2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്. എന്നാൽ 2014-ൽ ചെന്നൈയിലും 2018ൽ കേരളത്തിലുമുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാർ ആവശ്യം നിരാകരിക്കുകയായിരുന്നു. നിയമത്തിൽ അത്തരമൊരു വ്യവസ്ഥയില്ലെന്ന് കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. എന്നാൽ കൂടുതൽ സാമ്പത്തിക സഹായം സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു.
ദേശീയ ദുരന്തനിവാരണ നയം അനുസരിച്ചാകും ദുരന്തപ്രദേശത്തേക്കുള്ള സാമ്പത്തിക സഹായങ്ങൾ തീരൂമാനിക്കുന്നത്. ദേശീയ ദുരന്ത നിവാരണ കമ്മറ്റിയാണ് ദുരന്തത്തിന്റെ സാമ്പത്തിക സഹായങ്ങൾ തീരൂമാനിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുരിതബാധിത സംസ്ഥാനങ്ങളിലേക്ക് വിവിധ കേന്ദ്ര മന്ത്രാലയ സംഘങ്ങളെ നിയോഗിക്കും. നാശനഷ്ടങ്ങളും ആവശ്യമായ ദുരിതാശ്വാസ സഹായങ്ങളും ഇവരാണ് വിലയിരുത്തുക.
Read More
- ആറ് സെക്ടർ, 40 ടീമുകൾ; ഉർജ്ജിതം മിഷൻ വയനാട്
- രക്ഷാകരം തേടി വയനാട്; മരണം 291, കാണാമറയത്ത് നിരവധി പേർ
- വയനാട് ദുരന്തം; സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
- വയനാട് ദുരന്തം; നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
- വയനാട് ദുരന്തം: മരണസംഖ്യ 283 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.