scorecardresearch

വയനാട് ദുരന്തം; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ഉരുൾപൊട്ടൽ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ചിത്രത്തിൽ വ്യക്തമാണ്. അപകടത്തിൽ ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമിയാണ് നിലം പതിച്ചത്.സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന് തുടക്കമിട്ടതെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത

ഉരുൾപൊട്ടൽ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ചിത്രത്തിൽ വ്യക്തമാണ്. അപകടത്തിൽ ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമിയാണ് നിലം പതിച്ചത്.സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന് തുടക്കമിട്ടതെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത

author-image
WebDesk
New Update
isro

ഐഎസ്ആർഒ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലൊന്ന്

ന്യൂഡൽഹി: വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ അപകടം നടക്കുമ്പോഴുളള ഹൈ റെസല്യൂഷനുളള സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ഉരുൾപൊട്ടൽ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ചിത്രത്തിൽ വ്യക്തമാണ്. അപകടത്തിൽ ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമിയാണ് നിലം പതിച്ചത്. അവശിഷ്ടങ്ങൾ എട്ട് കിലോമീറ്ററോളം നദിയിലൂടെ ഒഴുകുന്ന ദൃശ്യങ്ങളും, അപകടത്തിന് മുമ്പും ശേഷവുമുള്ള മുണ്ടക്കൈയുടെ പൂർണരൂപവും ചിത്രങ്ങളിലുണ്ട്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പഴയൊരു മണ്ണിടിച്ചിലിന്റെ തെളിവുകളും ചിത്രങ്ങൾ കാണിക്കുന്നുണ്ട്. വയനാട് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണെന്ന് 'ലാൻഡ്സ്ലൈഡ് അറ്റ്ലസ് ഓഫ് ഇന്ത്യ' എന്ന റിപ്പോർട്ടിൽ പറയുന്നു. 2023-ൽ ഐഎസ്ആർഒ തയ്യാറാക്കിയ റിപ്പോർട്ടാണിത്. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ കാർട്ടോസാറ്റ്-3 ഉപഗ്രഹവും റിസാറ്റ് ഉപഗ്രഹവുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന് തുടക്കമിട്ടതെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത്.
ചൂരൽമല പ്രദേശത്തിലുണ്ടായ കനത്ത മഴയാണ് അപകടത്തിന് കാരണമായത് എന്നാണ് എൻആർഎസ്സി (നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ) റിപ്പോർട്ട് ചെയ്യുന്നത്. 
റഡാർ ഇമേജിങ് സാറ്റ്‌ലൈറ്റ് വെളളത്തിന്റെ ഒഴുക്കിന്റെ മുഴുവൻ വ്യാപ്തിയും കാണിക്കുന്നുണ്ട്. ഐഎസ്ആർഒ തയ്യാറാക്കിയ ലാൻഡ്സ്ലൈഡ് അറ്റ്‌ലസ് ഓഫ് ഇന്ത്യ എന്ന ഡോക്യുമെന്റിൽ പുത്തുമല്ലയിൽ കഴിഞ്ഞ 20 വർഷത്തിനിയിലുണ്ടായ 80,000 മണ്ണിടിച്ചിലുകൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ വലിയൊരു ഭാഗം ഉരുൾപൊട്ടൽ സാധ്യതയുള്ളതായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മൊത്തത്തിലുള്ള ഉരുൾപൊട്ടൽ സാഹചര്യങ്ങളെ കുറിച്ചും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അറ്റ്‌ലസ് പ്രയോജനകരമാകുമെന്നും 2023-ലെ റിപ്പോർട്ടിൽ ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് പറഞ്ഞിട്ടുണ്ട്.

Read More

Advertisment

wayanadu Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: