/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
വയനാടിന് പ്രത്യേക ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക ഫണ്ട് അനുവദിക്കുന്നതിൽ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ബാങ്ക് വായ്പകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി.വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം വേണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടു.
വയനാടിനായി പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. അപ്പോൾ വയനാടിന് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമില്ല. മറിച്ച് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.
പിഎം റിലീഫ് ഫണ്ട് വയനാട് ജില്ലാ കളക്ടർ വഴി നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ, ഇതിനോടകം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ ദുരന്തങ്ങൾ നേരിടാനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട് എന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ കേന്ദ്രം നൽകിയത് വാർഷിക ദുരിതാശ്വാസ സഹായമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. അപ്പോൾ ഈ തുക ഏതൊക്കെ പദ്ധതികളിലായി, എവിടെയൊക്കെ ചെലവഴിച്ചു എന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തിൽ മരിച്ചവരും സ്ഥലം നഷ്ടപ്പെട്ടവരുമായ ഇരകളെല്ലാം കർഷകരാണെന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ കേന്ദ്രഫണ്ട് ചെലവഴിച്ചതിൽ വിശദമായ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിൽ കേരളത്തിന് നിങ്ങൾ എന്തു സഹായം ചെയ്യുമെന്ന് അറിയിക്കണമെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
Read More
- നവീൻ ബാബുവിന്റെ മരണം;ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്ന് കെപി ഉദയഭാനു
- നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്
- പിപി ദിവ്യയെ ഇന്ന് ചോദ്യം ചെയ്യും;മുൻകൂർ ജാമ്യത്തിന് ശ്രമം
- പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
- 'പകയുടെ രാഷ്ട്രീയ വേണ്ട'; നവീൻ ബാബുവിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
- യാത്ര പറയാതെ...നവീൻ ബാബു മടങ്ങി
- പ്രിയപ്പെട്ട നവീൻ ബാബു...'ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us