scorecardresearch

വയനാട് ദുരന്തം: ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ നടന്നത്, ഇതുവരെ 340 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്

റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ നടന്നത്, ഇതുവരെ 340 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്

author-image
WebDesk
New Update
wd

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ കാണാതായവർക്കുള്ള അഞ്ചാം ദിവസത്തെ തിരച്ചിൽ രാത്രിയോടെ​ അവസാനിപ്പിച്ചുയ മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്നു തിരച്ചിൽ നടത്തിയത്. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് ഉപയോഗിച്ചു. ഇതുവരെ ദുരന്തത്തിൽ മരിച്ചത് 340 പേരെന്നാണ് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

Advertisment

വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നി രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെയും തിരച്ചിലിന് ഉപയോഗിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരൽമല , വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ തിരച്ചിൽ നടന്നത്. ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തിയത്.

215 മരണമാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇതിൽ 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 207 മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം കഴിഞ്ഞു. മരിച്ചവരിൽ 146 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ബന്ധുക്കൾക്ക് 119 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറിയെന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്. ജില്ലാ ഭരണകൂടത്തിന് കൈമാറിയത് 62 മൃതദേഹങ്ങളാണ്.

ഇന്നലെ അപകട സ്ഥാലത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. സൈന്യം, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവ ഉള്‍പ്പടെ 40 സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. കഡാവര്‍ നായകളേയും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. തിരച്ചിലിനിടയിൽ മണ്ണിനടിയിൽ നിന്ന് വൈകുന്നേരം റഡാർ സി​ഗ്നൽ ലഭിച്ചിരുന്നു. തുടർന്ന് മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. 

Read More

Advertisment
Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: