/indian-express-malayalam/media/media_files/SNDmB8ILMAYhIaXV0uAB.jpg)
ചിത്രം: എക്സ്
വയനാട്: കേരളത്തിന്റെ കണ്ണീരായി മാറിയ വയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾ നാലാം ദിവസവും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ വേഗവും ഊർജവും പകരുകയാണ് സൈന്യം നിർമ്മിച്ച ബെയ്‍ലി പാലം. ബെംഗളൂരുവില്‍ നിന്നുള്ള സൈന്യത്തിന്‍റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പാണ് ദ്രുതഗതിയില്‍ ചൂരല്‍മലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്.
എന്‍ജിനിയറിങ് സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയായ മേജര്‍ സീത ഷെല്‍ക്കെയുടെ നേതൃത്വത്തിലാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂർത്തീകരിച്ചത്. പാലത്തിന്റെ നിർമ്മാണം വലിയ ആശ്വാസമാണ് ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തകർക്ക് നൽകിയത്. ഇതോടെ ഇന്ത്യൻ ആർമിക്കും മേജർ സീത ഷെൽക്കെക്കും നന്ദിയറിയിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ, പാലത്തിന്റെ നിർമ്മാണത്തെ കുറിച്ചുള്ള സീത ഷെൽക്കെയുടെ പ്രതികരണമാണ് പുറത്തുവരുന്നത്. "ഞാൻ എന്നെ ഒരു സ്ത്രീയായി മാത്രം കണക്കാക്കുന്നില്ല, ഞാൻ ഒരു സൈനികയണ്. ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതിനിധിയായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ലോഞ്ചിംഗ് ടീമിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
എന്റെ എല്ലാ സീനിയർ ഉദ്യോഗസ്ഥർക്കും ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു. എല്ലാ ജവാന്മാരുടെയും ഒരുമിച്ചുള്ള പരിശ്രമത്തിന്റെ ഫലമായാണ് ഈ പാലം ഇവിടെ സാധ്യമായത്. മഴയും മറ്റു പ്രതികൂല കാലാവസ്ഥകളും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പക്ഷെ ദുരന്ത മേഖലയിലേക്ക് എത്തുന്നതിനുള്ള പ്രധാനമാർഗം ഇതായിരുന്നു. കേരളത്തിലെ പ്രാദേശിക ഭരണകൂടത്തിനും, സഹായവുമായെത്തിയ ഉദ്യോഗസ്ഥർക്കും, ഞങ്ങളെ സഹായിച്ച പ്രദേശവാസികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഞാൻ നന്ദി പറയുന്നു," മേജർ സീത ഷെൽക്കെ എഎൻഐയോട് പറഞ്ഞു.
Read More
- അണ്ണാറക്കണ്ണനും തന്നാലായത്; പണകുടുക്ക കലക്ടർക്ക് കൈമാറി കുരുന്നുകള്‍
- ദേശീയ ദുരന്തം എന്നാലെന്ത് ?അറിയാം, മാനദണ്ഡങ്ങൾ
- ആറ് സെക്ടർ, 40 ടീമുകൾ; ഉർജ്ജിതം മിഷൻ വയനാട്
- രക്ഷാകരം തേടി വയനാട്; മരണം 291, കാണാമറയത്ത് നിരവധി പേർ
- വയനാട് ദുരന്തം; സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
- വയനാട് ദുരന്തം; നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
- വയനാട് ദുരന്തം: മരണസംഖ്യ 283 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us