scorecardresearch

അണ്ണാറക്കണ്ണനും തന്നാലായത്; പണകുടുക്ക കലക്ടർക്ക് കൈമാറി കുരുന്നുകള്‍

ഒന്നാം ക്ലാസുകാരൻ അര്‍ണവും, ഏഴാം ക്ലാസുകാരി ദിയയുമാണ് വയനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായെത്തിയത്

ഒന്നാം ക്ലാസുകാരൻ അര്‍ണവും, ഏഴാം ക്ലാസുകാരി ദിയയുമാണ് വയനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായെത്തിയത്

author-image
WebDesk
New Update
Wayanad Landslide, CMDRF Kerala

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍. കുടുക്കയിൽ സൂക്ഷിച്ച സമ്പാദ്യവുമായി ഒന്നാം ക്ലാസുകാരന്‍ അര്‍ണവും, പിറന്നാളാഘോഷിക്കാന്‍ സൂക്ഷിച്ചുവച്ച കാല്‍ ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് വെള്ളിയാഴ്ച കലക്ടറെ കാണാനെത്തിയത്.

Advertisment

കുട്ടികള്‍ നല്‍കിയ പണകുടുക്കയും, ചെക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. ഇരുവരും മാതൃകയാണെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ കലക്ടര്‍ പറഞ്ഞു. അര്‍ണവ് വിഷ്ണു, തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനായി രണ്ടുവര്‍ഷങ്ങളായി കുടുക്കയില്‍ സൂക്ഷിച്ച 1103 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ദുബായിയില്‍ ജോലിചെയ്യുന്ന പൂത്തോള്‍ സ്വദേശിയായ വിഷ്ണു, നന്ദിതാ രാജ് എന്നിവരുടെ ഏക മകനാണ് അര്‍ണവ്. വയനാട്ടിലെ ദുരന്തം ടി.വിയിലൂടെ കണ്ടപ്പോള്‍ ഏറെ സങ്കടം തോന്നിയെന്നും തുക കൈമാറിയത് ഏറെ സന്തോഷത്തോടെയാണെന്നും അര്‍ണവ് പറഞ്ഞു.  

അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിയ സി. ദീപക് വെക്കേഷന്‍ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 24ന് പിറന്നാള്‍ ആഘോഷിക്കാനായി മാറ്റിവെച്ച 25,000 രൂപയാണ് ദിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന കൂര്‍ക്കഞ്ചേരി സ്വദേശിയായ ദീപക്, സിമ്‌ന ദമ്പതികളുടെ മകളാണ്. ദുരിതബാധിതരെ സഹായിക്കാനായി നിറഞ്ഞ മനസ്സോടെയാണ് തുക കൈമാറിയതെന്ന് ദിയ പറഞ്ഞു. 

Advertisment

കോട്ടായി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂൾ വിദ്യാർകൾ 15400 രൂപ ജില്ല കലക്ടര്‍ക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച തുക ജില്ല കലക്ടര്‍ക്ക് കൈമാറുന്ന വിദ്യാർത്ഥികൾ

കോട്ടായി ഹോം റണ്‍ ബേസ്‌ബോള്‍-സോഫ്റ്റ് ബോള്‍ അക്കാദമിയിലെ കുട്ടികള്‍ വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച 15400/- ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയ്ക്ക് കൈമാറി. കോട്ടായി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ 17 വയസില്‍ താഴെയുളള 50-തോളം കുട്ടികളടങ്ങുന്നവരാണ് അക്കാദമിയില്‍ ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍ പരിശീലനം നടത്തുന്നത്. 

കൈത്താങ്ങായി ട്രാൻസ് പേഴ്സൺസ് ക്യാന്റീൻ ജീവനക്കാർ

ജില്ലാ കലക്ടര്‍ക്ക് തുക കൈമാറുന്ന ഒരുമ ക്യാൻറ്റീൻ ജീവനക്കാർ

വയനാട്ടിൽ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി പാലക്കാട് ജില്ലയിലെ ഒരുമ ട്രാൻസ് പേഴ്സൺസ് ക്യാന്റീൻ ജീവനക്കാർ. ഒരുമയിലെ ജീവനക്കാര്‍ സമാഹരിച്ച പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ജില്ലാ കലക്ടര്‍ക്കക്കാണ് ജീവനക്കാർ തുക കൈമാറിയത്. കേരളത്തിലെ ആദ്യ ട്രാൻസ്‌ പേഴ്സൺസ് കാൻ്റീനാണ് പാലക്കാട് ജില്ലയിലെ ഒരുമ ക്യാന്റീൻ. 

Read More

Wayanad Landslide Relief Fund

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: