scorecardresearch

ദുരന്തബാധിതർക്ക് ആശ്വാസം; ചൂരൽമല ശാഖയിലെ വായ്പ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്

കേരള ബാങ്കിന്റെ ചൂരൽമല ശാഖയിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളും

കേരള ബാങ്കിന്റെ ചൂരൽമല ശാഖയിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളും

author-image
WebDesk
New Update
Wayanad Landslide|   Kerala Bank

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കേരള ബാങ്ക്. കേരള ബാങ്കിന്റെ ചൂരൽമല ശാഖയിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളും. മരണപ്പെട്ടവരുടെയും, ഈടുനൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളും. ഭരണസമിതി യോഗത്തിലാണ് ബാങ്കിന്റെ സുപ്രധാന തീരുമാനം.

Advertisment

ആദ്യഘട്ടത്തിൽ ഒൻപതു പേരുടെ 6,65,000 രൂപ എഴുതിത്തള്ളാനാണ് തീരുമാനം. ഇതിൽ ദുരന്തത്തിൽ മരിച്ചവരും, സ്വത്തുവകകൾ പൂർണമായും നഷ്ടപ്പെട്ടവരും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബ്രാഞ്ചിന് കീഴുലുള്ള മറ്റു ദുരന്തബാധിതരുടെ വായ്പകളിൽ ഇളവു നൽകുമൊ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

കേരള ബാങ്ക് കഴിഞ്ഞ മാസം 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കേരള ബാങ്കിലെ ജീവനക്കാരും അഞ്ചു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

അതേസമയം, വയനാട് ദുരന്തത്തിൽ കണതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിലും ചാലിയാറിന്റെ തീരങ്ങളിലും തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടത്തിയ തിരച്ചിലിൽനിന്നും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചാലിയാർ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. 

Advertisment

ഇതുവരെ ദുരന്തത്തിൽ മരിച്ച 229 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാൻ കഴിഞ്ഞേക്കും.

Read More

Loan Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: