/indian-express-malayalam/media/media_files/uploads/2017/08/crime.jpg)
തകഴി കുന്നമലിലാണ് നവജാത ശിശുവിനെ കൊന്നുകുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടി. തകഴി കുന്നമലിലാണ് നവജാത ശിശുവിനെ കൊന്നുകുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയത്. ആൺ സുഹൃത്തും മറ്റൊരാളും ചേർന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.
ആറാം തീയതിയാണ് യുവതി വീട്ടിൽ കുഞ്ഞിന് പ്രസവം നൽകിയത്. തുടർന്ന് ഏഴാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടി. എന്നാൽ കുഞ്ഞിനെ ചോദിച്ചപ്പോൾ അമ്മ തൊട്ടിലിൽ കൈമാറിയെന്ന് പറഞ്ഞു. പിന്നീടും ചോദിച്ചപ്പോൾ ബന്ധുക്കൾക്ക് കൈമാറിയെന്നാണ് അറിയിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ചേർത്തല പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആൺ സുഹൃത്തിന് കൈമാറിയതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി അറിയിച്ചതിനനുസരിച്ച് പൂച്ചാക്കലിലെ വീട്ടിലെത്തിയും യുവതിയുടെ സുഹൃത്തും അയാളുടെ സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം തകഴി റെയിൽവേ ക്രോസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്ന്പൊലീസ് അറിയിച്ചു.
Read More
- വരുന്നു അതിശക്തമായ മഴ; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലർട്ട്
- മഞ്ഞകാർഡ് ഉടമകൾക്ക് ഇത്തവണയും ഓണക്കിറ്റ്
- കാണാമറയത്ത് 126 പേർ; വയനാട്ടിൽ ഇന്നും ജനകീയ തിരച്ചിൽ
- കേരളം ഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്; ഉറപ്പുനൽകി പ്രധാനമന്ത്രി
- അതിജീവിതർക്ക് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി
- ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി
- ഉരുളിന്റെ ഉത്ഭവം കണ്ട് പ്രധാനമന്ത്രി
- പ്രധാനമന്ത്രി വയനാട്ടിലെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us