scorecardresearch

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ആവർത്തിച്ച് ജാമ്യാപേക്ഷ സമർപ്പിച്ചതിന് ഹൈക്കോടതി വിധിച്ച പഴിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്

ആവർത്തിച്ച് ജാമ്യാപേക്ഷ സമർപ്പിച്ചതിന് ഹൈക്കോടതി വിധിച്ച പഴിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്

author-image
WebDesk
New Update
actress assault case, Pulsar Suni

ഫയൽ ഫൊട്ടോ

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ഹൈക്കോടതി വിധിച്ച പഴിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. 

Advertisment

25,000 രൂപയായിരുന്നു അടക്കേണ്ടിയിരുന്ന പിഴ. ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 27ന് കേസ് കൂടുതൽ പരിഗണിക്കാൻ കോടതി ലിസ്റ്റ് ചെയ്തു. സുനിക്ക് വേണ്ടി അഭിഭാഷകരായ കെ പരമേശ്വർ, ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ എന്നിവർ ഹാജരായി.

പൾസർ സുനി സമർപ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ബഞ്ച് പരിഗണിച്ചത്. സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ, ആരോപണവിധേയമായ കുറ്റകൃത്യത്തിൻ്റെ ഗൗരവത്തിൽ തർക്കിക്കുന്നില്ലെങ്കിലും, ക്രിമിനൽ വിചാരണ തൻ്റെ ശിക്ഷയായി മാറരുതെന്ന് സുനി പറഞ്ഞു.

കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് കുടുംബം ഇല്ലാതായെന്നും, പ്രായമായ അമ്മയ്ക്ക് സുഖമില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. 2017 ഫെബ്രുവരിയിലാണ് പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസ് അറസ്റ്റിലാകുന്നത്. അറസ്റ്റിലായ അന്നുമുതൽ ജയിലിലാണ്. 2022 മാർച്ചിലാണ് സുനി ആദ്യം ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചത്.

Advertisment

Read More

actress case Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: