scorecardresearch

മതവികാരം വ്രണപ്പെടുത്തി; വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി

വഖഫ് ബോർഡ് നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്നും അതിനെ ഒതുക്കിയിരിക്കുമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം

വഖഫ് ബോർഡ് നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്നും അതിനെ ഒതുക്കിയിരിക്കുമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം

author-image
WebDesk
New Update
Suresh Gopi, Wayanad

ചിത്രം: സ്ക്രീൻഗ്രാബ്

വയനാട്: വഖഫിനെതിരായ വിവാദ പ്രസ്‍താവനയിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതിയിലെ ആരോപണം. കോൺഗ്രസ്‌ നേതാവ് അനൂപ് വി.ആർ ആണ് പരാതി നൽകിയത്. വയനാട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയതായാണ് വിവരം.

Advertisment

വഖഫ് ബോർഡ് നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്നും അതിനെ ഒതുക്കിയിരിക്കുമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയനാട്ടിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ്. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്നും സുരേഷ് ഗോപി വയനാട് നടന്ന പൊതുയോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും വേദിയിൽ വെച്ച് വഖഫ് വിഷയത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു. 18-ാം പടിക്ക് താഴെ ഇരിക്കുന്ന വാവര് താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിന്റെതാകും. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപ്പോവേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Read More

Advertisment
Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: