/indian-express-malayalam/media/media_files/2024/11/07/EvpE17wbq2CTeGyHRiur.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പാലക്കാട് : ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നെന്ന, സിപിഎം ആരോപണം തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ചത് രാഹുൽ രംഗത്തെത്തിയത്.
താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും, കുറച്ചുദൂരം ഈ വാഹനത്തിൽ യാത്ര ചെയ്ത ശേഷം, പ്രസ് ക്ലബ്ബിന്‍റെ മുന്നിൽ വച്ച് വാഹനം മാറിക്കയറിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ കെ.ആർ ടവറിന്‍റെ മുന്നിൽ വച്ച് മറ്റു വാഹനത്തിലേക്ക് മാറ്റിയെന്നും രാഹുൽ വ്യക്തമാക്കി.
'തൻ്റെ കാർ സർവീസിനു കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പാലക്കാട് കെ.ആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാറിൽ കോഴിക്കോടേക്ക് പോയി. സ്വന്തം കാറിൽ നിന്ന് ട്രോളികൾ മറ്റു ഈ കാറിലേക്ക് മാറ്റി," രാഹുൽ പറഞ്ഞു. കോഴിക്കോട് അസ്‌മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് പോയ വാഹനത്തിൽ അല്ല ട്രോളി ബാഗുകൾ കൊണ്ടുപോയതെന്നും ബാഗുകൾ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമുള്ള വാദം സാധൂകരിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇന്ന് സിപിഎം പുറത്തുവിട്ടത്.
അതേസമയം, കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. പാലക്കാട് ജില്ലാ കലക്ടറോടാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. പാലക്കാട്ടെ ഹോട്ടലിലെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നൽകാനാണ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Read More
- മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ല; അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഹൈക്കോടതി
- പള്ളി തർക്കം; പൊലീസ് മേധാവിയടക്കമുള്ളവർ നാളെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം
- വയനാട് ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച ഭക്ഷ്യകിറ്റുകളെന്ന് പരാതി
- പാലക്കാട്ടെ പാതിരാ റെയ്ഡ്;വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ
- പാലക്കാട്ടെ പാതിരാ റെയ്ഡ്;നിയമോപദേശത്തിന് ശേഷം തുടർനടപടി
- പാലക്കാട്ടെ പാതിരാ റെയ്ഡ്; കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു
- സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം; പാലക്കാട്ടെ കള്ളപ്പണ ആരോപണം കത്തുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.