/indian-express-malayalam/media/media_files/2024/11/07/GrdMMrJ4qptH17iUa6g1.jpg)
ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച ഭക്ഷ്യകിറ്റുകളെന്ന് പരാതി
വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. പുഴുവരിച്ച അരി, കട്ടപ്പിടിച്ച റവ ഉൾപ്പടെയുള്ളവയാണ് വിതരണം ചെയ്‌തെന്നാണ് പരാതി. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു.
സംഭവത്തിൽ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകരും പഞ്ചായത്തിൽ പ്രതിഷേധവുമായെത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിലേക്ക് പ്രതിഷേധക്കാർ കയറാൻ ശ്രമിച്ചത് നേരിയ തോതിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. പോലീസ് എത്ത്ിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.
അതേസമയം, സന്നദ്ധ സംഘടനകളും റവന്യു വകുപ്പും നൽകിയ ഭക്ഷ്യകിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രിമാരായ ജെ ആർ അനിലും ഒ ആർ കേളുവും വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.