scorecardresearch

പാലക്കാട്ടെ പാതിരാ റെയ്ഡ്;നിയമോപദേശത്തിന് ശേഷം തുടർനടപടി

കോൺഗ്രസ് നേതാക്കൾ എത്തിയ ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്‌ക് പൊലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു

കോൺഗ്രസ് നേതാക്കൾ എത്തിയ ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്‌ക് പൊലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു

author-image
WebDesk
New Update
palakkad raid

പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

കേസെടുത്താലും എഫ്‌ഐആർ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടിലാണ് പൊലീസ്. വ്യാഴാഴ്ച നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. 

കോൺഗ്രസ് നേതാക്കൾ എത്തിയ ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്‌ക് പൊലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സിപിഎമ്മും ഇന്നലെ പുറത്തു വിട്ടു. ബാഗിൽ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം. 
ഹോട്ടലിന്റെ പരാതിയിൽ കേസ് 

അതേ സമയം, കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. 

വനിതാ കമ്മിഷന് പരാതി നൽകി

Advertisment

ഷാനിമോൾ ഉസ്മാന്റെ മുറിയിലെ പരിശോധനക്ക് എതിരെ വനിതാ കമ്മീഷന് പരാതി. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയാണ് പരാതി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആയിരുന്ന മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായ ഷാനിമോൾ ഉസ്മാൻ,  ബിന്ദു കൃഷ്ണ എന്നിവർ താമസിച്ചിരുന്ന കെപിഎം ഹോട്ടൽ മുറികളിൽ അർധരാത്രി വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെ പൊലീസ് നടത്തിയ റെയ്ഡ് സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റവും സ്ത്രീസുരക്ഷാ ലംഘനവുമാണെന്ന് പരാതിയിൽ പറയുന്നു.

Read More

Rahul mankoottathil Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: