/indian-express-malayalam/media/media_files/2024/11/06/U03jrf9X446BzaZ4XT7p.jpg)
പാലക്കാട്ടെ പാതിരാ റെയ്ഡ്: പത്ത് പേർക്കെതിരെ കേസ്
പാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന പാലക്കാട് കെപിഎം ഹോട്ടലിൽ രാത്രി നടത്തിയ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.
ഇന്നലെ രാത്രി കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കോൺഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോൾ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളിൽ പൊലീസ് കയറി പരിശോധിച്ചു. എന്നാൽ വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതെന്നടക്കം കോൺഗ്രസ് ആരോപിച്ചിരുന്നു.
ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടു. ദൃശ്യത്തിൽ കാണുന്ന നീല ട്രോളി ബാഗിൽ കള്ളപ്പണമാണെന്നാണ് സിപിഎം ആരോപണം. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി എത്തുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
Read More
- സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം; പാലക്കാട്ടെ കള്ളപ്പണ ആരോപണം കത്തുന്നു
- പെട്ടിയിൽ രൂപയുണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം അവസാനിപ്പിക്കും: വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
- റെയ്ഡ് നടന്ന ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
- പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല, മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ: വി.ഡി.സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.