/indian-express-malayalam/media/media_files/NL1j6I4lqD1YRJhbOJSg.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഫെനി മുറിയിൽ വരുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ സിപിഎം പ്രദർശിപ്പിക്കട്ടെ. ഞാൻ മുന്നിലെ വാതിലിലൂടെ കയറിപ്പോകുന്നതും ഇറങ്ങുന്നതും അവർ പ്രദർശിപ്പിക്കട്ടെ. അങ്ങനെയൊരു ദൃശ്യമുണ്ടെങ്കിൽ ഞാൻ എന്റെ പ്രചാരണം നിർത്താം. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാൽ ഞാൻ എന്റെ പ്രചാരണം നിർത്താം. ഇത്രയും ദിവസത്തെ പ്രചാരണം മതി."- രാഹുൽ പറഞ്ഞു.
"ഹോട്ടലിൽ പെട്ടിയുമായാണ് സാധാരണ പോകാറുള്ളത്.അല്ലാതെ എങ്ങനെ പോകാനാണ്. നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്. ബോർഡ് റൂമിൽ വച്ച് പെട്ടി തുറന്നിട്ടുമുണ്ട്. വസ്ത്രങ്ങൾ നോക്കാനായാണ് ഫെനി അത് അവിടെ എത്തിച്ചത്. അത് നോക്കിയ ശേഷം പെട്ടി തിരിച്ചു വിടുകയും ചെയ്തു. പെട്ടി പൊലീസിന് പരിശോധന നടത്താൻ കൊടുക്കാൻ തയ്യാറാണ്"- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇതിനിടെ ഹോട്ടലിൽ കൃത്യമായ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഔദ്യോഗികമായി പരാതി നൽകി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി എസ്പി ഓഫീസിൽ എത്തിയാണ് പരാതി നൽകിയത്. ഹോട്ടലിലെ മുഴുവൻ മുറികളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം എന്നാണ് സിപിഎം ആവശ്യം.
പോലീസ് നടപടി തടഞ്ഞ കോൺഗ്രസ് നടപടി എന്തോ ഒളിക്കാൻ ഉള്ളതുകൊണ്ടാണെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് രംഗങ്ങളിലെ നിലപാട് സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ആരോപിച്ചു.
Read More
- റെയ്ഡ് നടന്ന ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
- പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല, മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ: വി.ഡി.സതീശൻ
- പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ.സുധാകരൻ, പാലക്കാട്ടെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ഷാഫി പറമ്പിൽ
- പോലീസ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു, തോന്നുമ്പോൾ കയറിവരാൻ ഇത് ചന്തയല്ല: ഷാനിമോൾ ഉസ്മാൻ
- പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ മുറിയിൽ പോലീസ് പരിശോധന, പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.