/indian-express-malayalam/media/media_files/2024/11/06/U03jrf9X446BzaZ4XT7p.jpg)
റെയ്ഡ് നടന്ന ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്
പാലക്കാട്: പാലക്കാട്ട് ഇന്നലെ രാത്രി പൊലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്ത് പൊലീസ്. പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. പാലക്കാട് സൗത്ത് സിഐയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സൈബർ വിദഗ്ധരും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കൊപ്പമുണ്ട്. വനിത കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അടക്കമാണ് ഇന്നലെ രാത്രി പരിശോധന നടന്നത്.
ഉപ തിരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോൺഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു.
ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള നേതാക്കൾ, പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ, റെയ്ഡ് തടസപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.പൊലീസ് തങ്ങളെ അപമാനിക്കും വിധം പെരുമാറിയെന്ന് ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More
- പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല, മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ: വി.ഡി.സതീശൻ
- പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ.സുധാകരൻ, പാലക്കാട്ടെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ഷാഫി പറമ്പിൽ
- പോലീസ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു, തോന്നുമ്പോൾ കയറിവരാൻ ഇത് ചന്തയല്ല: ഷാനിമോൾ ഉസ്മാൻ
- പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ മുറിയിൽ പോലീസ് പരിശോധന, പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us