scorecardresearch

ട്രോളായി ട്രോളി ബാഗ്; വിവാദ ചൂടിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ്

എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ ട്രോളി ബാഗ് വിവാദമാണ് പാലക്കാട് തിരഞ്ഞെടുപ്പിനെ ചൂടുപിടിക്കുന്നത്

എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ ട്രോളി ബാഗ് വിവാദമാണ് പാലക്കാട് തിരഞ്ഞെടുപ്പിനെ ചൂടുപിടിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Palakkad Election

വിവാദ ചൂടിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ്

പാലക്കാട്: മൂന്ന് മുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയവിഷയങ്ങളേക്കാൾ ഉപരിയായി വിവാദങ്ങൾ ചൂട് പിടിക്കുന്നു. എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ ട്രോളി ബാഗ് വിവാദമാണ് ഏറ്റവും ഒടുവിലെത്തേത്. നേതാക്കൾ താമസിച്ചിരുന്ന പാലക്കാട് നഗരത്തിലെ കെപിഎം റീജിയൻസി എന്ന ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനകളാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ പാടെ മാറ്റിയത്.

Advertisment

കള്ളപ്പണം എത്തിച്ചെന്ന സംശയത്തിലായിരുന്നു നേതാക്കൾ താമസിച്ച ഹോട്ടലിൽ പരിശോധന നടത്തിയത് എന്നാണ് പോലീസ് നടപടികൾക്ക് അധികൃതർ നൽകിയ വിശദീകരണം. പരിശോധനയിൽ ഒന്നും കണ്ടൈത്തിയില്ലെന്നും പോലീസ് എഴുതി നൽകി. പിന്നീടാണ് കോൺഗ്രസ് നേതാക്കൾ കയ്യിൽ കരുതിയിരുന്ന നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റി ചർച്ചകൾ സജീവമായത്. 

കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കായി താൻ കരുതിയ വസ്ത്രങ്ങളാണ് വിവാദ ട്രോളി ബാഗിലെന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിക്കുമ്പോൾസിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കേന്ദ്രങ്ങൾ ബാഗിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തമാക്കുകയാണ് സിപിഎം.

കോഴിക്കോട്ടേക്ക് രാഹുൽ പുറപ്പെട്ട കാറിൽ അല്ല വിവാദ ബാഗ് കയറ്റിയത് എന്നതാണ് ഇതിലെ ഏറ്റവും ഒടുവിലെ സിസിടിവി ദൃശ്യം. ഇത് പ്രതിരോധിക്കാൻ മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണ് എന്നും ഹ്രസ്വ ചർച്ചയ്ക്ക് ശേഷം നഗരത്തിൽ വച്ച് തന്നെ കാർ മാറിക്കയറിയെന്നും വിശദീകരിച്ചു.

Advertisment

കോഴിക്കോട് താൻ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും രാഹുൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കാണിച്ചു. ഇക്കാര്യം തെളിയിക്കാൻ തന്റെ ഫോൺ രേഖകൾ പരിശോധിക്കാം എന്നും രാഹുൽ പറയുന്നു. സംശയം ദൂരീകരിക്കാൻ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും രാഹുൽ പറയുന്നു.

ബിജെപിയ്ക്ക് തലവേദനയായി പാളയത്തിൽപ്പട 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് പാളയത്തിലെ പടയാണ് വെല്ലുവിളിയാകുന്നത്. നേതൃത്വത്തിന് എതിരെ പരസ്യമായി പോരിനിറങ്ങിയ സന്ദീപ് വാര്യരുടെ നിലപാടാണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ് എസ് നേതൃത്വം ഇടപെട്ട് നടത്തിയ നീക്കവും പരാജയപ്പെട്ടതോടെ ഏത് നിമിഷവും ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന നിലയിലാണ് മണ്ഡലത്തിലെ ബിജെപി.

പ്രശ്നങ്ങൾ പിന്നീട് ചർച്ച ചെയ്യാം ഇപ്പോൾ പാർട്ടിയിൽ സജീവമാകാൻ സന്ദീപ് വാര്യരോട് നിർദേശിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ രംഗത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്തേക്കാണെന്ന സൂചന ശക്തമാക്കുകയാണ് സന്ദീപ് വാര്യർ. സന്ദീപ് സമ്മർദം ശക്തമാക്കിയാൽ തിരഞ്ഞെടുപ്പ് തീരുംമുൻപെതന്നെ അച്ചടക്കനടപടി ഉണ്ടാകുമെന്ന സൂചനയും പാർട്ടി വൃത്തങ്ങൾ നൽകുന്നുണ്ട്.

Read More

Rahul mankoottathil By Election Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: