/indian-express-malayalam/media/media_files/2024/11/08/Flscmr2wNP96ebCWlZj4.jpg)
എൻ എൻ കൃഷ്ണദാസ്
പാലക്കാട്:ട്രോളി വിവാദത്തിൽ സിപിഎമ്മിനുള്ളിലെ ഭിന്നത മറനീക്ക് പുറത്തേക്ക്. ട്രോളി വിവാദമല്ല, തിരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾ ചർച്ചയാക്കണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസ്.
"മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുത്. തിരഞ്ഞെടുപ്പിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ആ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് വിജയിച്ചു വരാനാണ് പാർട്ടി പ്രവർത്തകർ ശ്രമിക്കേത്"- മുൻ പാലക്കാട്ട് എംപി കൂടിയായ എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസിന്റെ ട്രാപ്പിൽ തല വെച്ചു കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി
എൻ എൻ കൃഷ്ണദാസിന്റെ അഭിപ്രായത്തെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാം ചർച്ചയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കള്ളപ്പണ വന്നതിന് തെളിവാണ് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. പാർട്ടി നൽകിയ പരാതിയിൽ അന്വേഷണം നടക്കട്ടെയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ട്രോളി വിവാദത്തിൽ സിപിഎമ്മിനുള്ളിലുള്ള ഭിന്നാഭിപ്രായമാണ് മറനീക്കി പുറത്തുവരുന്നത്.
നേരത്തെ ട്രോളി വിവാദത്തിൽ മുതിർന്ന സിപിഎം നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞിരുന്നു.
പാലക്കാട്ടെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് സിപിഎം ഇത്തരം കാര്യങ്ങളുമായി മുമ്പോട്ടുപോകുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.