scorecardresearch

പാർട്ടി നടപടി അംഗീകരിക്കുന്നു; പറയാനുള്ളത് പാർട്ടി വേദികളിൽ പറയും; മറ്റു വ്യാഖ്യാനങ്ങൾക്ക് ഉത്തരവാദിയല്ലെന്ന് പി.പി ദിവ്യ

പാർട്ടി അംഗം എന്ന നിലയിൽ തനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചുവന്ന രീതിയെന്നും, അതു തുടരുമെന്നും ദിവ്യ പറഞ്ഞു

പാർട്ടി അംഗം എന്ന നിലയിൽ തനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചുവന്ന രീതിയെന്നും, അതു തുടരുമെന്നും ദിവ്യ പറഞ്ഞു

author-image
WebDesk
New Update
kerala news

ചിത്രം: ഫേസ്ബുക്ക്

കണ്ണൂർ: പാർട്ടി നടപടികൾ അംഗീകരിക്കുന്നുവെന്ന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തൻ്റെ അഭിപ്രായമല്ലെന്നും, അത്തരം പ്രതികരണം നടത്തിയിട്ടില്ലെന്നും പി.പി ദിവ്യ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച് ഒരു ദിവസത്തിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം.

Advertisment

ഒരു പാർട്ടി അംഗം എന്ന നിലയിൽ തനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചുവന്ന രീതിയെന്നും, അതു തുടരുമെന്നും ദിവ്യ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യ പ്രതികരിച്ചത്.

"എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ  തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. 

ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു," കുറിപ്പ് ഇങ്ങനെ.

Advertisment
ചിത്രം: ഫേസ്ബുക്ക്/പി.പി ദിവ്യ

നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റിൽ കഴിയുന്ന സമയത്താണ് പി.പി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. 

ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം  ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

Read More

Cpm Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: