/indian-express-malayalam/media/media_files/2024/10/17/6y7KTFXSHQjPhRBd2D9a.jpg)
യുആർ പ്രദീപ് ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയാകും
തൃശൂർ: ചേലക്കരയിൽ യുആർ പ്രദീപ് കുമാർ എൽഡിഎഫ് സ്ഥാനാർഥിയാകും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ശനിയാഴ്ച ഉണ്ടാകും. ഇത് രണ്ടാം തവണയാണ് പ്രദീപ് കുമാർ ചേലക്കരയിൽ നിന്ന് ജനവിധി തേടാനൊരുങ്ങുന്നത്. നേരത്തെ 2016ൽ ചേലക്കരയിൽ നിന്ന് വിജയിച്ച് നിയസഭയിൽ എത്തിയിട്ടുണ്ട്.
കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് മത്സരിച്ച് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതോടെയാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അഞ്ച് തവണയാണ് കെ രാധാകൃഷ്ണൻ ചേലക്കരയെ പ്രതിനിധീകരിച്ചത്. ഇക്കുറിയും എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു.
യുഡിഎഫ് രമ്യാ ഹരിദാസിനെ സ്ഥാനാർഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ബിജെപി സ്ഥാനാർഥിയെയും വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കും. 1965ലാണ് ചേലക്കര മണ്ഡലം രൂപീകൃതമായത്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം.
Read More
- വയനാട്ടിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർഥി
- കോൺഗ്രസ് പുറത്താക്കി, സിപിഎം പറഞ്ഞാൽ മത്സരിക്കുമെന്ന് സരിൻ
- കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കേസ്
- നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
- എസ്.അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
- പാലക്കാട് പി.സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കും; വന്നാൽ ചേർത്തു പിടിക്കുമെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.