/indian-express-malayalam/media/media_files/2024/10/17/aTkvHNG2lvWHM9HiWsvb.jpg)
പി.സരിൻ
തിരുവനന്തപുരം: സരിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ ഡോ.പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതിനിടെ, പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സരിൻ പറഞ്ഞു. സിപിഎം പറഞ്ഞാൽ മത്സരിക്കുമെന്നും സരിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത ആരോപണങ്ങളും സരിൻ ഉന്നയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് വി.ഡി.സതീശന്‍ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയത്. അതുകൊണ്ടാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കിയതെന്നും പറഞ്ഞു.
പ്രതിപക്ഷ സ്ഥാനത്ത് വി.ഡി.സതീശന്‍ എത്തിയതിലെ പിന്നാമ്പുറ കഥകള്‍ എല്ലാവരും അറിയണം. അതൊരു അട്ടിമറിയായിരുന്നു. അതില്‍ അസ്വാഭാവികത ഉണ്ട് എന്നറിഞ്ഞിട്ടും ആരും അന്വേഷിച്ച് പോയില്ല. ആ കഥതള്‍ പൊടിതട്ടിയെടുക്കണമെന്ന് സരിൻ ആവശ്യപ്പെട്ടു. ഒരാഴ്ച മുന്‍പ് രാഹുല്‍ മാങ്കൂട്ടം വിളിച്ച് താക്കീതിന്റെ രീതിയില്‍ സംസാരിച്ചു. വളര്‍ന്നുവരുന്ന കുട്ടി വി.ഡി.സതീശനാണ്. ധിക്കാരത്തിന്റെയും ഔചിത്യമില്ലായ്മയുടെയും ആള്‍രൂപമാണ് രാഹുലെന്നും സരിൻ പറഞ്ഞു.
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് സരിൻ പാർട്ടിയുമായി ഇടഞ്ഞത്. തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപനം വന്നതോടെയാണ് സരിൻ പാർട്ടിക്കെതിരെ തിരിഞ്ഞത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തിരുത്തൽ വേണമെന്നായിരുന്നു സരിൻ ആവശ്യപ്പെട്ടത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിൽ സരിന്റെ പേരും ഉണ്ടായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.