/indian-express-malayalam/media/media_files/2024/10/17/OfIDgJEppgOIUKpyT0fv.jpg)
സത്യൻ മൊകേരി
തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കും. വ്യാഴാഴ്ച ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. നേരത്തെ വയനാട് ജില്ലാ കമ്മിറ്റി സത്യൻ മൊകേരിയുടെ പേരാണ് ശുപാർശ ചെയ്തിരിക്കുന്നത്.
സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ നാദാപുരം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആനി രാജയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. നേരത്തെ പീരുമേട് മുൻ എംഎൽഎ ഇഎസ് ബിജിമോളുടെ പേരും സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും മൊകേരിയുടെ പേരിനായിരുന്നു മുൻതൂക്കം.
യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സ്ഥാനാർഥിയെ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകൾ ഇവിടെ പരിഗണനയിലുണ്ട്.
Read More
- കോൺഗ്രസ് പുറത്താക്കി, സിപിഎം പറഞ്ഞാൽ മത്സരിക്കുമെന്ന് സരിൻ
- കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കേസ്
- നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
- എസ്.അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
- പാലക്കാട് പി.സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കും; വന്നാൽ ചേർത്തു പിടിക്കുമെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.