scorecardresearch

ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് സമര പന്തലിലേക്ക്

ആശമാരെ പരിഹസിച്ച മന്ത്രിമാരുടെ നിയമസഭയിലെ മറുപടി ബഹിഷ്കരിച്ചാണ് സമര പന്തലിലെത്തിയതെന്ന് വി.ഡി സതീശൻ പറഞ്ഞു

ആശമാരെ പരിഹസിച്ച മന്ത്രിമാരുടെ നിയമസഭയിലെ മറുപടി ബഹിഷ്കരിച്ചാണ് സമര പന്തലിലെത്തിയതെന്ന് വി.ഡി സതീശൻ പറഞ്ഞു

author-image
WebDesk
New Update
V D Satheesan Asha Workers

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി യുഡിഎഫ്. പ്രതിപക്ഷ നേടാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ മാർച്ച് നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് യുഡിഎഫ് എംഎൽഎമാർ മാർച്ച് നടത്തിയത്.

Advertisment

ആശമാരെ പരിഹസിച്ച മന്ത്രിമാരുടെ നിയമസഭയിലെ മറുപടി ബഹിഷ്കരിച്ചാണ് സമര പന്തലിലെത്തിയതെന്ന് വി.ഡി സതീശൻ പറഞ്ഞു. ആശമാർക്ക് പൂർണ പിന്തുണ നൽകുന്നതായും ന്യായമായ പരിഹാരം ഉണ്ടാകുന്നതുവരെ ആശമാരുടെ കൂടെയുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

ചർച്ചകൾ തുടരണമെന്നും മുഖ്യമന്ത്രി മുൻകൈ എടുത്ത് പരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'കേന്ദ്രം നൽകേണ്ട കാര്യങ്ങൾ കേന്ദ്രം നൽകണം. ഇൻസന്റീവ് വർധിപ്പിക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. എത്ര വർധിപ്പിക്കുമെന്നോ എന്ന്, എങ്ങനെ വർധിപ്പിക്കുമെന്നോ പറഞ്ഞിട്ടില്ല.' യുഡിഎഫ് എംപിമാർ ആശമാർക്കായി പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓണറേറിയം 21000 ആക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് ആശമാർ മൂന്നാം ഘട്ടമായി നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. സർക്കാരിന് മേലെ സമ്മർദ്ദം കൂട്ടാനാണ് ശ്രമം.  ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവർ പ്രതികരിച്ചിരുന്നു. 

Read More

Advertisment
Protest Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: