scorecardresearch

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കൾക്ക് ആശ്വാസം; അഞ്ചു വർഷം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ദിവസങ്ങൾക്കു മുൻപാണ് വിധി പറഞ്ഞത്

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ദിവസങ്ങൾക്കു മുൻപാണ് വിധി പറഞ്ഞത്

author-image
WebDesk
New Update
Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കൾക്ക് ആശ്വാസം

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കൾക്ക് ആശ്വാസമായി ഹൈക്കോടി വിധി. കൊച്ചി പ്രത്യേക സിബിഐ കോടതി വിധിച്ച അഞ്ചു വർഷം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവമായ കെ വി കുഞ്ഞിരാമൻ, കെ. മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), രാഘവൻ വെളുത്തോളി (രാഘവൻ നായർ) (മുൻ പാക്കം ലോക്കൽ സെക്രട്ടറി), കെ വി ഭാസ്‌കരൻ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

Advertisment

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ദിവസങ്ങൾക്കു മുൻപാണ് വിധി പറഞ്ഞത്. കേസിൽ ഒന്നു മുതൽ എട്ടുവരെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു കൊച്ചി സിബിഐ കോടതി. 

ഇതു കൂടാതെ, പത്ത്, പതിനഞ്ച് പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു. തടവ് ശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ബാക്കിയുള്ള പ്രതികൾക്ക് അഞ്ചു വർഷം തടവും പതിനായിരം രൂപ പിഴ ശിക്ഷയുമാണ് ജഡ്ജി ശേഷാദ്രിനാഥൻ വിധിച്ചത്. ഈ ശിക്ഷയാണ് ഇപ്പോൾ ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ഉത്തരവ് ലഭിച്ചാൽ ഉടൻ നേതാക്കൾ ജയിൽ മോചിതരാകും.

Read More

Advertisment
Kerala High Court Murder Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: