/indian-express-malayalam/media/media_files/uploads/2023/04/vande-bharat.jpg)
20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ച മുതൽ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച (നാളെ) മുതൽ സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ- കാസർകോട് (20634), കാസർകോട്- തിരുവനന്തപുരം സെൻട്രൽ(20633) റൂട്ടിലാണ് സർവീസ്.
നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിൻ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകൽ 1.20ന് കാസർകോട് എത്തും. തിരിച്ച് പകൽ 2.40ന് കാസർകോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.
പുതിയ ട്രെയിനിൽ 16 ചെയർകാറുകളും രണ്ട് എക്സിക്യൂട്ടീവ് ചെയർകാറുമുണ്ടാകും. നിലവിലുള്ള ട്രെയിനിന്റെ മൊത്തം സീറ്റുകൾ 1016 ആണ്.നാലുകോച്ചുകൾ അധികം വരുമ്പോൾ പുതിയ ട്രെയിനിൽ സീറ്റുകളുടെ എണ്ണം 1328 ആകും.
Read More
- കലാമാമാങ്കത്തിന് ഇന്ന് തീരിശീല വീഴും; സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
- മകരവിളക്ക്: സ്പോട്ട് ബുക്കിങ് 5000ആയി നിജപ്പെടുത്തി; വെർച്വൽ ക്യൂവിന് നിയന്ത്രണം
- അഞ്ചൽ കൊലപാതകം;പ്രതികളെ കുടുക്കിയത് എഐ സാങ്കേതിക വിദ്യ
- തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
- യുഡിഎഫ് അധികാരത്തിൽ വരണം, മരണംവരെ കൂടെ നിൽക്കാൻ തയ്യാർ: പി.വി.അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.