scorecardresearch

മകരവിളക്ക്: സ്പോട്ട് ബുക്കിങ് 5000ആയി നിജപ്പെടുത്തി; വെർച്വൽ ക്യൂവിന് നിയന്ത്രണം

ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേർ എന്ന രീതിയിൽ വെർച്വൽ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി

ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേർ എന്ന രീതിയിൽ വെർച്വൽ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി

author-image
WebDesk
New Update
Sabarimala

മകരവിളക്ക്: സ്പോട്ട് ബുക്കിങ് 5000ആയി നിജപ്പെടുത്തി

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനുവരി എട്ട് മുതൽ 15 വരെ ശബരിമലയിൽ സ്പോട്ട ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനു നടപടികൾ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

Advertisment

ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേർ എന്ന രീതിയിൽ വെർച്വൽ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി. സന്നിധാനത്ത് ഭക്തരെ ദർശനത്തിനു ശേഷം അവിടെ തങ്ങാൻ അനുവദിക്കില്ല. ജനുവരി 14നാണ് മകരവിളക്ക്. തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്പോട്ട് ബുക്കിങ് നിയന്ത്രണത്തോടൊപ്പം നിലയ്ക്കലിൽ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. സുരക്ഷിതമായ ജ്യോതിദർശനത്തിനായി വിവിധ ഇടങ്ങളിൽ ഭക്തർക്ക് സൗകര്യങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്.

ജനുവരി 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര ജനുവരി 14നു ശബരിമലയിൽ എത്തും. തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Read More

Advertisment
Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: