/indian-express-malayalam/media/media_files/Uiqj9i3FAmUNdlpX9gD6.jpg)
തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ (ജനുവരി 8) തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്കും അവധി ബാധകമാണ്. വേദികൾക്കും താമസൗകര്യം ഒരുക്കിയ സ്‌കൂളുകൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്‌കൂളുകൾക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
കലോത്സവം എല്ലാ സ്‌കൂൾ കുട്ടികൾക്ക് കലോത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾ കലോത്സവവേദിയിലെത്തി ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വർണ്ണക്കപ്പിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മത്സരങ്ങൾ എല്ലാം സമയക്രമം പാലിച്ചാണ് പുരോഗമിക്കുന്നത്. നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും .നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.