scorecardresearch

കാൽനൂറ്റാണ്ടിന് ശേഷം പൊൻ കിരീടം തൃശൂരിന്; കലാമാമാങ്കത്തിന് കൊടിയിറങ്ങി

അവസാന നിമിഷംവരെ ആകാംഷ നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്റെ വിജയം

അവസാന നിമിഷംവരെ ആകാംഷ നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്റെ വിജയം

author-image
WebDesk
New Update
Kalolsavam 2025

തിരുവനന്തപുരം: കാൽനൂറ്റാണ്ടിന് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം തൃശൂർ ജില്ല സ്വന്തമാക്കി. 1008 പോയിന്റോടെയാണ് തൃശൂർ കിരീടം ചൂടിയത്. അവസാന നിമിഷംവരെ ആകാംഷ നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്റെ വിജയം. 1007 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനവും 1003 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Advertisment

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു നടൻമാരായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ മുഖ്യാഥിതികളായി. ലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന്  വിഡി സതീശൻ പറഞ്ഞു. പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. 

കലയെ കൈവിടാതെ, ജീവിത കാലം മുഴുവൻ  കലയാൽ ലോകം മുഴുവൻ അറിയപ്പെടാൻ കഴിയട്ടെ എന്ന് നടൻ ആസിഫ് അലി ആശംസിച്ചു. മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്ന സർഗാത്മകമായ കഴിവുകളും സഹൃദയത്വവും കൈവിടാതെ  കലാകാരന്മാരും കലാകാരികളുമായി തുടരാൻ കഴിയട്ടെയെന്നു നടൻ ടൊവിനോ തോമസ് ആശംസിച്ചു.

പോയിന്റ് നില

കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817.

Advertisment

171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ആണ് സ്കൂളുകളിൽ ഒന്നാമതെത്തിയത്. 116 പോയിന്റോടെ വഴുതക്കാട് കാർ‌മൽ‌ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 106 പോയിന്റുമായി മാനന്തവാടി എംജിഎംഎച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. 

Read More

School Kalotsavam Kalolsavam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: