/indian-express-malayalam/media/media_files/gZcef3o7ylb61n0yT3qs.jpg)
കലവൂരിലെ വീട്ടിൽ കുഴിച്ചിട്ട സുഭദ്രയുടെ മൃതദേഹം പോലീസ് പുറത്തെടുക്കുന്നു
ആലപ്പുഴ: കലവൂരിൽ മരിച്ച കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികൾ കൊലപ്പെടുത്തിയത് ദീർഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികളായ മാത്യൂസിനും ശർമിളയ്ക്കും വേണ്ടി പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അതേസമയം സുഭദ്രയെ അറിയാമെന്ന് മാത്യൂസിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. മാത്യൂസും ശർമിളയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് സുഭദ്രയാണ്. മകനെപ്പറ്റി മാസങ്ങളായി ഒരു വിവരവും ഇല്ലെന്നും മാത്യൂസിന്റെ മാതാപിതാക്കൾ പറയുന്നു.
മാത്യൂസ് ശർമിളയെ വിവാഹം കഴിച്ചപ്പോൾ സുഭദ്ര വീട്ടിൽ വന്നിരുന്നു. ആന്റി എന്നാണ് സുഭദ്രയെ ശർമിള പരിചയപ്പെടുത്തിയത്. ആരുമില്ലാത്ത അനാഥക്കൊച്ചല്ലേ എന്നു വിചാരിച്ചായിരുന്നു വിവാഹത്തിന് സമ്മതിച്ചതെന്ന് മാത്യൂസിന്റെ അമ്മ പറഞ്ഞു. മാത്യൂസും ശർമിളയും സ്ഥിരം മദ്യപാനികളായിരുന്നു. മദ്യപിച്ചശേഷം വലിയ പ്രശ്നമുണ്ടാക്കുമായിരുന്നു. ശർമിള മദ്യപിച്ച് മാത്യൂസിന്റെ പിതാവിനെ ചീത്ത വിളിക്കുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് അമ്മ പറയുന്നു.
വിവാഹത്തിന് മുമ്പ് സുഭദ്ര വീട്ടിൽ വന്നിരുന്നു. വിവാഹം എറണാകുളത്തു വെച്ചു നടത്തണമെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് പിന്നീട് ഒരു ദിവസം വന്നു. ശർമിള വാങ്ങിയ 3000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സുഭദ്ര വീട്ടിൽ വന്ന് വഴക്കുണ്ടാക്കി. 7000 രൂപ വീട്ടിൽ നിന്നും വാങ്ങിക്കൊണ്ടുപോയി. മാത്യൂസിന്റെ കൈക്ക് പരിക്കുണ്ടായിരുന്നു. വെട്ടേറ്റ് മൂന്നു ഞരമ്പു മുറിഞ്ഞുപോയിരുന്നു. അത് ശർമിള വെട്ടിയതാണെന്നാണ് പരിസരവാസികൾ പറഞ്ഞ് അറിഞ്ഞതെന്നും മാത്യൂസിന്റെ മാതാപിതാക്കൾ പറയുന്നു.
പ്രതികൾ ഉഡുപ്പിയിലേക്ക് കടന്നു
കൊലപാതകത്തിനു ശേഷം മാത്യൂസും ശർമിളയും ആലപ്പുഴയിലെ തുറവൂരിലെ ഒരു വീട്ടിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുറവൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയ്ക്ക് പുറമെ, ഉഡുപ്പിയിലും പ്രതികൾ സ്വർണം പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ അവസാനമായി ലഭിച്ചത് ഉഡുപ്പിയിൽ നിന്നാണ്. എന്നാൽ ഉഡുപ്പിയിൽ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
സ്വർണ്ണകടകളിൽ പരിശോധന
ആലപ്പുഴയിലെയും ഉഡുപ്പിയിലെയും ജ്വല്ലറികളിൽ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ ഒരു ജ്വല്ലറിയിൽ മൂന്നു പവന്റെ വള വിറ്റു. ഒരു സ്ത്രീ ഒറ്റയ്ക്കെത്തിയാണ് വള വിറ്റതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കൊലപാതകത്തിന് മുമ്പാണോ ഉഡുപ്പിയിൽ ഇവർ സ്വർണം പണയം വെച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കലവൂരിൽ മാത്യൂസും ശർമിളയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്തു കുഴിച്ചിട്ട വയോധികയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു.
ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായതെന്നാണ് സുഭദ്രയുടെ മകൻ പൊലീസ് പറഞ്ഞത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കും. പ്രദേശത്തുനിന്ന് കനത്ത ദുർഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
Read More
- ശ്രൂതിയെ ഉലച്ച് ദുരന്തങ്ങൾ; ജെൻസനായി പ്രാർഥനയോട് നാട്
- എഡിജിപിയ്ക്കൊപ്പം ആർഎസ്എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു
- അവധി അപേക്ഷ പിൻവലിച്ച് എഡിജിപി;എൽഡിഎഫ് നേതൃയോഗം ഇന്ന്
- മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചുപണി; എസ്പിയെ ഉൾപ്പടെ സ്ഥലം മാറ്റി
- പൊലീസുകാർക്കും വീട്ടിൽ ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവിറക്കി ഡിജിപി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം; സര്ക്കാര് അനങ്ങിയില്ല, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.