/indian-express-malayalam/media/media_files/2zl2slGjiKdSJX89YBpP.jpg)
കൊലപ്പെടുത്തിയത് ആഭരണങ്ങൾ കവരാനാണെന്ന് സംശയം
ആലപ്പുഴ: കലവൂരിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവർ മുട്ടു വേദനയ്ക്ക് ഉപയോഗിച്ചിരുന്നു ബാൻഡേജ് കണ്ടാണ് മക്കൾ സുഭദ്രയാണെന്നു തിരിച്ചറിഞ്ഞത്.
മാത്യൂസ്-ശർമിള ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവർ ഒളിവിലാണ്. കൊലപ്പെടുത്തിയത് ആഭരണങ്ങൾ കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
കാണാതാകുമ്പോൾ സുഭദ്ര ആഭരണങ്ങൾ ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ ആഭരണങ്ങളുണ്ടായിരുന്നില്ല. സുഭദ്ര ശർമിളയ്‌ക്കൊപ്പം പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്വർണം ആലപ്പുഴയിലും ഉടുപ്പിയിലും വിറ്റുവെന്നാണ് പൊലീസ് നിഗമനം.
മാത്യൂസും ശർമിളയും താമസിക്കുന്ന ആലപ്പുഴ കലവൂരിലെ വാടക വീട്ടിൽ സുഭദ്ര സ്ഥിരമായി വരാറുണ്ട്. ഇവിടെ നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. അയൽവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് മാത്യൂസും ശർമിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു.
Read More
- കലവൂരിലെ വീട്ടിൽ നിന്ന് മൃതദ്ദേഹം കണ്ടെത്തി; കൊച്ചിയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സംശയം
- മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം; സര്ക്കാര് അനങ്ങിയില്ല, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
- ഓണ വിപണി: ഭക്ഷ്യ സുരക്ഷ ശക്തമാക്കാൻ സ്പെഷ്യല് സ്ക്വാഡ്
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്
- എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടു? ചോദ്യത്തിന് 3 പേർക്കേ മറുപടി പറയാനാകൂ: വി.മുരളീധരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us