scorecardresearch

ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍; എസ്എഫ്ഐ അക്രമം പതിവായിരുന്നുവെന്ന് വെളിപ്പെടുത്തൽ

പൂക്കോട് വെറ്ററിനറി കോളേജില്‍ നടന്ന സിദ്ധാർത്ഥന്റെ മരണം മറച്ചുവച്ചതിൽ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശന്‍. റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജില്‍ നടന്ന സിദ്ധാർത്ഥന്റെ മരണം മറച്ചുവച്ചതിൽ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശന്‍. റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

author-image
WebDesk
New Update
Siddharth Death Case

"കൊലപാതക ശേഷം വിവരം മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. മൃതദേഹം അഴിച്ചിറക്കി, അഴിച്ചിറക്കിയതാണോ താഴെവച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണോ എന്നറിയില്ല," ജയപ്രകാശന്‍ പറഞ്ഞു.

വയനാട്: പൂക്കോട് വെറ്ററിനറി കോളേജില്‍ നടന്ന സിദ്ധാർത്ഥന്റെ മരണം മറച്ചുവച്ചതിൽ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശന്‍. "റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായിട്ടറിയാം. അവിടെ സ്ഥിരമായി നടക്കുന്ന കാര്യമാണ് ഇത്. അവിടെ പീഡനവും മര്‍ദ്ദനവും നടക്കുന്നത് വ്യക്തമായി ഡീനിന് അറിയാം. കൊലപാതക ശേഷം വിവരം മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. മൃതദേഹം അഴിച്ചിറക്കി, അഴിച്ചിറക്കിയതാണോ താഴെവച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണോ എന്നറിയില്ല," 

Advertisment

"ഡീന്‍ എത്തി ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആരോടും പറയരുതെന്നും നിര്‍ദ്ദേശിച്ചു. കൊലപാതകത്തിൽ ഡീനിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. അത് പൊലീസ് അന്വേഷിക്കട്ടെ. ഡീനിനെ പ്രതിസ്ഥാനത്ത് ചേർക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ചേർത്തിട്ടില്ല. എന്തിനാണ് താമസിപ്പിക്കുന്നത്? ഒറ്റ നിമിഷം കൊണ്ട് വി.സി. പുറത്തുപോയി. ഡീനിനെ പ്രതിസ്ഥാനത്ത് നിർത്തണം. ഈ കൊലക്കുറ്റത്തിന് പ്രതിപട്ടികയിൽ ചേർത്ത് മുന്നോട്ടു പോകണം," ജയപ്രകാശ് പറഞ്ഞു.

സിദ്ധാ‍ർത്ഥന്റെ മരണ വിവരമറിഞ്ഞ് എത്തിയ തന്നോട് 'വീട്ടുകാർ അറിഞ്ഞോ?' എന്നാണ് ഡീൻ ആദ്യം ചോദിച്ചതെന്ന് മൃതദേഹം വൈത്തിരിയിൽ നിന്ന് ബത്തേരിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ നിഖിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. "സിദ്ധാ‍ർത്ഥന്റെ മരണ വിവരം അറിഞ്ഞത് ഫെബ്രുവരി 18 ന് വൈകിട്ട് 3.15നാണ്. നെടുമങ്ങാട് നിന്ന് സഹപ്രവർത്തകൻ വിളിച്ചപ്പോഴാണ് അറിയുന്നത്. ഉടനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോയി. ആശുപത്രിയിൽ പി.ജി. വിദ്യാ‍ർത്ഥികളുണ്ടായിരുന്നു. തുടർന്ന് വൈത്തിരി സ്റ്റേഷനിൽ പോയി. പൊലീസ് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ ഡീൻ അവിടെയുണ്ട്. താൻ ആരാണെന്ന് ഡീൻ ചോദിച്ചു? നെടുമങ്ങാട് നിന്ന് വിവരം വിളിച്ചറിയിച്ചത് പ്രകാരം വന്നതാണെന്ന് പറഞ്ഞു. വീട്ടുകാർ അറിഞ്ഞോ എന്നായിരുന്നു ഡീനിൻ്റെ മറുചോദ്യം," ആംബുലൻസ് ഡ്രൈവർ നിഖിൽ പറഞ്ഞു.

അതേസമയം, പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലും എസ്എഫ്ഐയുടെ അക്രമം പതിവായിരുന്നുവെന്ന് മുൻ പിടിഎ പ്രസിഡന്റ് കു‍ഞ്ഞാമു ആരോപിച്ചു. ഇത് തടയാനായി സിസിടിവി സ്ഥാപിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി."എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണ്. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നു," കു‍ഞ്ഞാമു പറഞ്ഞു.

Advertisment

Read More

Sfi Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: