scorecardresearch

സിദ്ധാർത്ഥന്റെ മരണം: 19 വിദ്യാർത്ഥികൾക്ക് പഠന വിലക്ക്

അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നും തന്നെ ഈ വിദ്യാർത്ഥികൾക്ക് പഠനം തുടരാനാകില്ലെന്ന് സർവ്വകലാശാല ആന്റി റാഗിങ് കമ്മിറ്റി പുറത്തിറക്കിയ ശിക്ഷാ ഉത്തരവിൽ വ്യക്തമാക്കി

അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നും തന്നെ ഈ വിദ്യാർത്ഥികൾക്ക് പഠനം തുടരാനാകില്ലെന്ന് സർവ്വകലാശാല ആന്റി റാഗിങ് കമ്മിറ്റി പുറത്തിറക്കിയ ശിക്ഷാ ഉത്തരവിൽ വ്യക്തമാക്കി

author-image
WebDesk
New Update
Sidharth

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പഠന വിലക്ക് ഏർപ്പെടുത്തി. സിദ്ധാർത്ഥനെ മർദ്ദിച്ച 19 വിദ്യാർത്ഥികൾക്കെതിരായാണ് നടപടി. 3 വർഷത്തേക്കാണ് പഠന വിലക്ക്. ഇക്കാലയളവിൽ അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നും തന്നെ ഈ വിദ്യാർത്ഥികൾക്ക് പഠനം തുടരാനാകില്ലെന്ന് സർവ്വകലാശാല ആന്റി റാഗിങ് കമ്മിറ്റി പുറത്തിറക്കിയ ശിക്ഷാ ഉത്തരവിൽ വ്യക്തമാക്കി.  

Advertisment

പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. നടപടി നേരിട്ടതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.

സമാനതകളില്ലാത്തതും മനുഷ്യത്വരഹിതവുമായ ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ ഒരു പ്രതി കൂടി കീഴടങ്ങിയതോടെ ആകെ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 11 ആയി. 8 പേർ ഇപ്പോഴും ഒളിവിലാണ്.  

അതേ സമയം സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളേയും പിടികൂടാൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് പരാതി പിതാവ് ജയപ്രകാശ് ഇന്നും ആവർത്തിച്ചു. വിദ്യാർത്ഥികളായ പ്രതികൾക്ക് പുറമേ എല്ലാം അറിഞ്ഞിട്ടും തന്റെ മകനെ മരണത്തിലേക്ക് തള്ളിവിട്ട സർവ്വകലാശാല ഡീനിനേയും കേസിൽ പ്രതി ചേർക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ നടപടിയുണ്ടാവാത്ത പക്ഷം നീതിക്കായി സമര രംഗത്തേക്ക് താനും കുടുംബവും ഇറങ്ങി തിരിക്കുമെന്നും ജയപ്രകാശ് വ്യക്തമാക്കി. 

Advertisment

ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് വിദ്യാർത്ഥി നേരിട്ട ക്രൂര മർദ്ദനങ്ങളെ കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Read More

Sidharth Sfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: