/indian-express-malayalam/media/media_files/2025/03/20/k7BcMfw7RlkgrrE7cJTj.jpg)
കൊല്ലപ്പെട്ട ഷിബില, പ്രതി യാസിർ
Engappuzha Shibila Murder:കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില വധക്കേസിൽ പ്രതി യാസിറിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം രംഗത്ത്. യാസിർ നിരന്തരം ഷിബിലയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധു അബ്ദുൾ മജീദ് പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.
യാസിറിനെതിരെ പരാതി നൽകിയിട്ടും പോലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ഷിബിലയുടെ സഹോദരിയും പറയുന്നു. പരാതിയിൽ ഒരുതവണ മാത്രമാണ് പോലീസ് വിളിപ്പിച്ചത്. യാസിറും അമ്മയെ കൊന്ന കേസിലെ പ്രതി ആശിഖും തമ്മിലുള്ള ബന്ധം പോലീസിനെ അറിയിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും ഭീഷണി ഉണ്ടായെന്നും ഇക്കാര്യങ്ങൾ പോലീസിനെ അറിയിച്ചിട്ട് നടപടി ഉണ്ടായില്ലെന്നും ഷിബിലയുടെ സഹോദരി പറഞ്ഞു.
കൊല്ലാൻ രണ്ട് കത്തി
ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിന് മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കൊല, മകളുടെ കൺമുമ്പിൽ വെച്ച്
ലഹരിക്കടിമയായ ഭർത്താവ് യാസിറിന്റെ ശല്യം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴ കക്കാടുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. കയ്യിൽ കരുതിയ പുതിയ കത്തിയുമായി യാസിർ ഈ വീട്ടിലേക്ക് എത്തി ആക്രമിക്കുകയായിരുന്നു. നോമ്പ് തുറക്കുകയായിരുന്ന ഷിബിലയേയും മാതാപിതാക്കളെയും കുത്തി വീഴ്ത്തി.
മൂന്നു വയസ്സുള്ള സ്വന്തം മകൾക്കു മുന്നിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം കാറുമായി കടന്നുകളഞ്ഞ യാസിറിനെ മെഡിക്കൽ കോളേജിന് സമീപത്ത് വെച്ചാണ് നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
Read More
- Engappuzha Shibila Murder: ഷിബില വധക്കേസ്; യാസിറിന്റെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്
- സംസ്ഥാനത്ത് പൊതുഇടങ്ങളിൽ മാർച്ചിനുള്ളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും: എം.ബി.രാജേഷ്
- കിഫ്ബി ടോൾ; കേന്ദ്ര സർക്കാരിന്റെ ശത്രുതമനോഭാവം കാരണം: എം.ബി.രാജേഷ്
- ബ്രൂവറിയിൽ സർക്കാരിന്റെ സമീപനം സുതാര്യം: എം.ബി. രാജേഷ്
- ഒരു കാരണവശാലും എക്സൈസ് എടുക്കരുതെന്നാണ് രമേശ് ചെന്നിത്തല നൽകിയ ഉപദേശം: എം.ബി.രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us