scorecardresearch

Engappuzha Shibila Murder: ഷിബില വധക്കേസ്; യാസിറിന്റെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്

ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്കാണ് ഷിബിലയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്കാണ് ഷിബിലയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

author-image
WebDesk
New Update
Shibila Murder Case

ചിത്രം: സ്ക്രീൻഗ്രാബ്

Engappuzha Shibila Murder:കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഷിബില എന്ന യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് യാസിറിന്റെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്കാണ് ഷിബിലയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിലവിലെ കണ്ടെത്തൽ. 

Advertisment

പ്രതി ഏറെക്കാലമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗത്തെ കുറിച്ചും അന്വേഷണം നടത്താൻ പൊലീസ് പദ്ധതിയിടുന്നത്. യാസിറിനെ നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതിക്കായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും. 

യാസറും ഷിബിലയും പ്രണയിച്ച് വിവാഹതിരാകുകയായിരുന്നു. യാസിറിന്റെ ലഹരി ഉപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.  ഇതെടുക്കാനായി ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. 

അതിനിടയിലാണ് സ്‌കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. അത് പക്ഷേ ഷിബിലയുടെ ജീവനെടുക്കാനായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു.

Advertisment

അച്ഛൻ അബ്ദു റഹ്മാനും അമ്മ ഹസീനയ്ക്കും വെട്ടേറ്റു. അയൽവാസികൾക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന നേരത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസിർ കൊലചെയ്യാനെത്തിയെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. 

Read More

Crime Murder Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: