scorecardresearch

സിനിമയിലെ ലൈംഗിക ചൂഷണം; പ്രത്യേക അന്വേഷണസംഘം യോഗം നാളെ

ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.നിലവിൽ ചൂഷണങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക

ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.നിലവിൽ ചൂഷണങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക

author-image
WebDesk
New Update
Hema committee report

ഹേമാ കമ്മിറ്റി റിപ്പോർട്ടും പ്രത്യേക സംഘം പരിശോധിക്കും

തിരുവനന്തപുരം: സിനിമാമേഖലയിലെ സ്ത്രീകൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ യോഗം ചൊവ്വാഴ്ച ചേരുമെന്ന് വിവരം. ക്രൈം ബ്രാഞ്ച് ആസ്ഥാനത്താകും യോഗം. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ ചൂഷണങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക.

Advertisment

ഹേമാ കമ്മിറ്റി റിപ്പോർട്ടും പ്രത്യേക സംഘം പരിശോധിക്കും. മൊഴികൊടുത്തവരെ വീണ്ടും കണ്ടു മൊഴിയെടുക്കുന്ന കാര്യം യോഗം ചർച്ച ചെയ്യും. മൊഴിയിൽ സത്രീകൾ ഉറച്ചു നിന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാൻ തയ്യാറായാൽ കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്യും. നാല് വനിത ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. ഏതൊക്കെ ജില്ലകളിൽ നിന്നും ഏതൊക്കെ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തണമെന്ന കാര്യം യോഗത്തിൽ തീരുമാനിക്കും.

Read More

Malayalam Film Industry Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: