/indian-express-malayalam/media/media_files/BoZSCBJTaMba6ED86UeW.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: ലൈംഗികാതിക്രമണ കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വ്യാഴാഴ്ച വിധി പറയും. കേസുമായി ബന്ധപ്പെട്ട വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ പൂർത്തിയായി. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് നടിയുടെ ശ്രമമെന്ന് മുകേഷ് കോടതിയിൽ ആരോപിച്ചു.
മുകേഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലന്ന് പൊലിസ് ആരോപിച്ചു. നടന്റെ മരടിലെ വില്ലയുടെ താക്കോൽ ചോദിച്ചിട്ട് നൽകുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.അതേസമയം, മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ് രജിസ്റ്റർ ചെയ്തു. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
2011ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസിൽ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അഭിഭാഷകനും, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ വി.എസ്. ചന്ദ്രശേഖരൻ്റെ ഹർജയിലും വ്യാഴാഴ്ച വിധി പറയും. നടൻ മണിയൻപിള്ള രാജുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുക്കാം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
Read More
- മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അൻവർ:'എന്റെ ഉത്തരവാദിത്വം അവസാനിച്ചു'
- പിവി അൻവറിന് പിന്തുണയുമായി സിപിഎം എംഎൽഎ
- എഡിജിപി അജിത് കുമാറിനെ മാറ്റില്ല;ഡിജിപി നേരിട്ട് അന്വേഷിക്കും
- ആരോപണവുമായി വീണ്ടും പിവി അൻവർ; അന്വേഷണം നടക്കട്ടെയെന്ന് എഡിജിപി അജിത് കുമാർ
- പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ;അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
- എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.