scorecardresearch

ലൈംഗികാതിക്രമ കേസ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്യും

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ട് ജയസൂര്യയ്ക്കു നോട്ടീസ് നൽകി

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ട് ജയസൂര്യയ്ക്കു നോട്ടീസ് നൽകി

author-image
WebDesk
New Update
Jayasuraya, Jayasuraya Actor

ചിത്രം: എക്സ്/ ജയസൂര്യ

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയെ ചോദ്യം ചെയ്യും. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ചോദ്യം ചെയ്യലിനു ഹാജരാകാൻ ജയസൂര്യക്ക് നോട്ടീസ് നൽകി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുൻപാകെ ഈ മാസം 15ന് ഹാജരാകാനാണ് നിർദേശം.

Advertisment

ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയി കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ജയസൂര്യയ്ക്കെതിരെ ചുമത്തിയത്.

‘ദേ ഇങ്ങോട്ടു നോക്കിയേ’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗിക പീഡനമുണ്ടായെന്നാണ് നടിയുടെ പരാതി. ശുചിമുറിയിൽ പോയി മടങ്ങിവരവേ സെക്രട്ടേറിയറ്റ്‌ ഇടനാഴിയില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് ആരോപണം. 

അതേസമയം, ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. തിങ്കളാഴ്ച, രാവിലെ തിരുവനന്തപുരം പൊലീസ് കമ്മിഷണർ ഓഫീസിലാണ് നടൻ ഹാജരായത്. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.

Advertisment

ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

Read More

Jayasurya Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: