scorecardresearch

ലഹരിക്കേസ്; ഓം പ്രകാശിനെ സന്ദർശിച്ചത് പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ 20 പേർ

​ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസും, കഴിഞ്ഞ ദിവസം എറണാകുളത്തെ സ്റ്റാർ ഹോട്ടലിൽ നിന്നാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്

​ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസും, കഴിഞ്ഞ ദിവസം എറണാകുളത്തെ സ്റ്റാർ ഹോട്ടലിൽ നിന്നാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്

author-image
WebDesk
New Update
Sreenath Bhasi, Prayaga Martin

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസ് മലയാളം സിനിമ താരങ്ങളിലേക്കും. സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ ഹോട്ടൽ മുറി സന്ദർശിച്ചുവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്ത്രീകൾ അടക്കം 20 പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നത്. 

Advertisment

കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസു കഴിഞ്ഞ ദിവസമാണ് ലഹരിവസ്തുക്കളുമായി എറണാകുളം കുണ്ടന്നൂരിലെ സ്റ്റാർ ഹോട്ടലിൽ നിന്നു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. മതിയായ തെളുവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു. നിരവധി കേസുകളിൽ പ്രതിയായ ഇവരിൽ നിന്ന് രാസലഹരിയും മദ്യ കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, ലഹരി ഇടപാട് സംശയിക്കുന്ന ഹോട്ടൽ മുറിയിലേക്ക് സിനിമ താരങ്ങൾ​ ഉൾപ്പെടെയുള്ളവർ എത്തിയതിൽ കൂടുതൽ തെളിവു ശേഖരിക്കുകയാണ് പൊലീസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മരട് പൊലീസ് പരിശോധിക്കും. കേസിൽ എൻഡിപിഎസ് വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.

ബോബി ചലപതി എന്നയാളുടെ പേരിൽ ബുക്കു ചെയ്ത മുറിയിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. ഇതിനു സമീപത്തുള്ള മുറികളിലുണ്ടായിരുന്നവർ ചേർന്ന് ശനിയാഴ്ച ഡിജെ പാർട്ടി നടത്തിയെന്നാണ് റിപ്പോർട്ട്. അന്നേ ദിവസം ശ്രീനാഥ് ഭാസിയും പ്രയാഗയും ഇവിടെ എത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുറിയിൽ നിന്നു കൊക്കെയിൻ ഉപയോഗിച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

Advertisment

അതേസമയം, ഗുണ്ടാ നേതാവിനെ കണ്ടിട്ടില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ഓം പ്രകാശിനെ പരിചയമില്ലെന്നും, ഹോട്ടലിൽ വച്ചു കണ്ടിട്ടില്ലെന്നും നടി പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ എത്തിയതെന്ന് പ്രയാഗ പറഞ്ഞു.

Read More

Sreenath Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: