scorecardresearch

മുല്ലപ്പെരിയാർ; മരം മുറിക്കാൻ അനുമതി തേടിയുള്ള തമിഴ്നാടിന്റെ അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി

ഗ്രൗട്ടിംഗ് സംബന്ധിച്ച തീരുമാനം സുപ്രീം കോടതി മേൽനോട്ട സമിതിക്കു വിട്ടു

ഗ്രൗട്ടിംഗ് സംബന്ധിച്ച തീരുമാനം സുപ്രീം കോടതി മേൽനോട്ട സമിതിക്കു വിട്ടു

author-image
WebDesk
New Update
പിടിവാശി വിടാതെ തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ സുരക്ഷിതം, ജലനിരപ്പ് കുറയ്‌ക്കാനാകില്ലെന്ന് പിണറായിക്ക് പളനിസ്വാമിയുടെ കത്ത്

ഫയൽ ഫൊട്ടോ

ഡൽഹി: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സമർപ്പിച്ച അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി. മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നത് ഉൾപ്പെടെ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.

Advertisment

ഡാമിന്റെ അറ്റകുറ്റപ്പണികൾക്കായി മരം മുറിക്കുന്നതിന് അനുമതി നൽകണമെന്നും പണി നടക്കുന്ന സ്ഥലത്ത് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. വള്ളക്കടവ്, മുല്ലപ്പെരിയാർ വനപാതകൾ നാലാഴ്ചയ്ക്കുള്ളിൽ നവീകരിക്കണമെന്നും സുപ്രീം കോടതി കേരള സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഡോർമിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്നാടിൻറെ ആവശ്യം നിയന്ത്രണങ്ങൾക്ക് വിധേയമായി അംഗീകരിക്കണം. ഗ്രൗട്ടിങ് ഉള്‍പ്പടെ നടത്തണം എന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപ്പണികളും സുരക്ഷയും സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മിൽ തുടരുന്ന കേസിന്റെ ഭാഗമായാണ് ഉത്തരവ്.

Read More

Supreme Court Tamil Nadu Mullaperiyar Dam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: