scorecardresearch

ശശി തരൂരിന് പിന്തുണയുമായി ലീഗ്; വിഷയത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ

ശശി തരൂരിന്റെ പ്രശ്നം കോൺഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്

ശശി തരൂരിന്റെ പ്രശ്നം കോൺഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്

author-image
WebDesk
New Update
IUML president | Sadiq Ali Shihab Thangal

ശശി തരൂരിന് പിന്തുണയുമായി ലീഗ്

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസർക്കാർ സർവ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസർക്കാർ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളിൽ വിശദീകരിക്കാൻ എംപിമാരെ തിരഞ്ഞെടുത്തതിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുകയെന്നതാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Advertisment

ശശി തരൂരിന്റെ പ്രശ്നം കോൺഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമർശങ്ങളിൽ കോൺഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാൻ ശശി തരൂരിന് കോൺഗ്രസ് അനുമതി നൽകി. കേന്ദ്രം നിർദേശിച്ച പ്രതിനിധികളെല്ലാം സംഘത്തിൽ ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിൽ നിർദേശിച്ച പേരുകൾ ഇല്ലാത്തതിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്.

ശശി തരൂരിന്റെ പേര് കോൺഗ്രസ് നിർദേശിച്ചിരുന്നില്ല. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ സംഘത്തെ രൂപീകരിച്ചത്.

Advertisment

Read More

Muslim League Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: