/indian-express-malayalam/media/media_files/2024/11/20/zFMZ45LL9eYdLfPt2caq.jpg)
മെസി കേരളത്തിൽ വരുമെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ
തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാൻ. ഒക്ടോബറിൽ ടീം എത്തും. സ്‌പോൺസർ പണമടച്ചാൽ അർജന്റീന ടീം കേരളത്തിൽ എത്തുന്നതിന് മറ്റ് തടങ്ങളില്ലെന്നും കായികമന്ത്രി പറഞ്ഞു. വരുന്ന ആഴ്ചയോടെ കാര്യങ്ങളിൽ വ്യക്തത ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.
നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്‌പോൺസർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബർ മാസത്തിൽ അർജന്റീനയുടെ നല്ല ടീം കേരളത്തിൽ കളിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, പണം അടയ്ക്കാത്തതിനാൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു രാവിലെ കായിക മന്ത്രി അബ്ദുറഹിമാൻ പ്രതികരിച്ചത്. അർജന്റീന ഫുട്ബോൾ ടീമും നായകൻ ലയണൽ മെസിയും കേരളത്തിൽ വരാത്തതിന്റെ പൂർണ ഉത്തരവാദിത്തം സ്പോൺസർക്കാണെന്നാണ് രാവിലെ അദ്ദേഹം പറഞ്ഞത്.
ഇത്രയും തുക മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാൻ സർക്കാരിനാകില്ല. കരാറുണ്ടാക്കിയത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായിട്ടാണ്. സർക്കാരിന്റെ പക്കൽ ഇത്രയധികം പണമില്ല. സ്പോൺസർഷിപ് അവരുടെ അഭ്യർത്ഥനപ്രകാരം അവർ കൊടുത്തതാണ്. അവരാണ് തീരുമാനിക്കേണ്ടത്. കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ സ്പോൺസർ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും രാവിലെ മന്ത്രി പറഞ്ഞു.
Read More
- എല്ലിന്റെ ഒരുഭാഗം വഴിത്തിരിവായി; 15 വർഷങ്ങൾക്ക് ശേഷം രേഷ്മ കൊലക്കേസിൽ പ്രതി പിടിയിൽ
 - സംസ്ഥാനത്ത് മഴ ശക്തിപ്പെടും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
 - പോസ്റ്റൽ വോട്ട് തിരുത്തിയെന്ന് പരാമർശം; ജി.സുധാകരനെതിരെ കേസെടുത്തു
 - മലക്കം മറിഞ്ഞ് ജി.സുധാകരൻ; തപാൽ വോട്ടുകൾ തിരുത്തിയില്ലെന്ന് വിശദീകരണം
 - സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്
 - ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; ബെയ്ലിൻ ദാസിന് ജാമ്യമില്ല
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us