scorecardresearch

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

ബെയ്‌ലിന് ജാമ്യപേക്ഷ നൽകരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലേക്ക് മാറ്റി

ബെയ്‌ലിന് ജാമ്യപേക്ഷ നൽകരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലേക്ക് മാറ്റി

author-image
WebDesk
New Update
news

ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡിൽ. മേയ് 27വരെയാണ് ഇയാളെ വഞ്ചിയൂർ കോടതി റിമാൻഡിൽ വിട്ടത്. ഇയാളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വീണ്ടും പരിഗണിക്കും. ബെയ്‌ലിന് ജാമ്യപേക്ഷ നൽകരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലേക്ക് മാറ്റി. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് മർദ്ദനത്തിരയായ യുവ അഭിഭാഷക ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചു. 

Advertisment

വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ ഇന്നലെയാണ് ബെയ്ലിൻ ദാസ് പോലീസ് പിടിയിലാകുന്നത്.തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ബെയ്ലിൻ ദാസിനെ പോലീസ് പിടികൂടിയത്. തുമ്പ പോലീസാണ് അഭിഭാഷകനെ പിടികൂടിയത്.കേസിൽ ബെയ്ലിൻ ദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. 

നേരത്തെ, പ്രതിയെ പിടികൂടുന്നതിനായി പോലീസ് വലിയ സമ്മർദ്ദമാണ് പ്രയോഗിച്ചത്. ബെയ്ലിൻ ദാസിന്റെ ഭാര്യയോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ ബന്ധുക്കളുടെ ഫോണുകളും പോലീസ് പരിശോധിച്ചിരുന്നു. ബെയ്ലിൻ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് നിരന്തരം പരിശോധന നടത്തിയിരുന്നു. വലിയ അന്വേഷണങ്ങൾക്കൊടുവിൽ സംഭവത്തിന്റെ മൂന്നാം ദിനമാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്. 

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ അതിക്രൂരമായി മർദിച്ചത്. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവെച്ചായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

Advertisment

മോപ് സ്റ്റിക് കൊണ്ട് ബെയ്‌ലിൻ മർദിച്ചുവെന്നാണ് ശ്യാമിലിയുടെ പരാതി. നിരവധി തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയിൽ വിശദമാക്കി.  സംഭവത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു. 

Read More

Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: